• HOME
  • »
  • NEWS
  • »
  • crime
  • »
  • Thrissur Pooram | തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

Thrissur Pooram | തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

പൂരം കാണാൻ വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു

  • Share this:
    തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവർ അറസ്റ്റിൽ. മദ്യലഹരിയിലായ മൂന്നു യുവാക്കൾ ആണ് അറസ്റ്റിലായത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എ.സി.പി : വി.കെ.രാജുവാണ് മൂവരേയും കയ്യോടെ പിടികൂടിയത്. പൂരം കാണാൻ വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു കോട്ടയം സ്വദേശികളായ അജി , ഷിജാബ് , തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായത്. നവീൻ പടക്ക കച്ചവടക്കാരനാണ്. മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

    അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും. കനത്ത മഴയെ തുടര്‍ന്ന് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.

    മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്.എം.എസിലൂടെ ജാഗ്രതാ നിര്‍ദേശം; പദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


    തിരുവനന്തപുരം: മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ പുതിയ കര്‍മ്മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പദ്ധതിയുടെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും.

    മിന്നലിന് 30 മിനിറ്റ് മുന്‍പ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണു വിദഗ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ അതോറിറ്റി മിന്നല്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഐഎംഡിയുടെ റഡാറുകളുമുണ്ട്.

    Also Read- കാലവ‍ർഷം നേരത്തെയെത്തും, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത; സംസ്ഥാനത്ത് മഴ കനക്കും

    പ്രകൃതിദുരന്തങ്ങളില്‍ രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ 39 ശതമാനവും മിന്നലേറ്റാണ്. 2014 വരെ സംസ്ഥാനത്ത് മിന്നലേറ്റ് ശരാശരി 71 പേര്‍ വീതം ഒരു വര്‍ഷം മരിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റവും ശാസ്ത്രീയ പ്രചാരണവും വഴി മരണത്തിന്റെ എണ്ണം കുറയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 5 പേരാണു മിന്നലേറ്റ് മരിച്ചത്.
    Published by:Arun krishna
    First published: