• HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | കാർ കവർച്ച കേസിലെ പ്രതികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത 3 പേർ അറസ്റ്റിൽ

Robbery | കാർ കവർച്ച കേസിലെ പ്രതികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത 3 പേർ അറസ്റ്റിൽ

പാലക്കാട് പുതുശ്ശേരി ഫ്ലൈ ഓവറിൽ കാർ തടഞ്ഞ് കവർച്ച നടത്തിയ കേസിലെ പ്രതികളിൽ നിന്നും പണം തട്ടിയെന്നാണ് കേസ്

അനിഷ്, ഷിഹാബ്,റഹിഷ്

അനിഷ്, ഷിഹാബ്,റഹിഷ്

  • Share this:
പാലക്കാട് ദേശീയപാതയിൽ കാർ തടഞ്ഞു നിർത്തി കാറും അഞ്ചു കോടി രൂപയും തട്ടിയെടുത്ത (Robbery) കേസിലെ പ്രതികളെ സഹായിക്കാനെന്ന വ്യാജേന കവർച്ച പണം കൈക്കലാക്കിയ മൂന്നു പേരെ പോലീസ് അറസ്റ്റ് (Arrest) ചെയ്തു. പാലക്കാട് വിളയോടി സ്വദേശി അത്തിമണി അനിൽ , മഞ്ചേരി കരുവമ്പ്രം സ്വദേശി മുഹമ്മദ് അലി ഷിഹാബ്,  മലപ്പുറം പൂക്കോട്ടൂർ സ്വദേശി  റഹീഷ് എന്നിവരെയാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച്  കാർ തടഞ്ഞു നിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും അഞ്ച് കോടി രൂപയും  തട്ടിയെടുത്തിരുന്നു. തുടർന്ന് പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് പോയി. കേസിൽ ചിറ്റൂർ സ്വദേശികളായ അഭിജിത്, അപ്പുക്കുട്ടൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ പ്രതികളെ സമീപിച്ച്  പണത്തിന്റെ ഉടമസ്ഥരാണെന്നും, കൃത്യത്തിൽ ലഭിച്ച പണം തിരിച്ച് തരികയാണെങ്കിൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പണം തട്ടിയെടുത്തുമെന്നാണ് കേസ്.

CCTV ദൃശ്യങ്ങള്‍ നിരീക്ഷിച്ചും, മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ  അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്. കാർ കവർച്ച  കേസുമായി ബന്ധപ്പെട്ട്  എലപ്പുള്ളി സ്വദേശി രവി, പത്തിരിപ്പാല സ്വദേശി നൗഷാദ്, വണ്ടിത്താവളം സ്വദേശി വിനു,  ചിറ്റൂർ സ്വദേശി അപ്പുകുട്ടൻ , കന്നിമാരി സ്വദേശി , അഭിജിത്, ചിറ്റൂർ സ്വദേശികളായ  അർജ്ജുൻ സുരേഷ്, അജിത്ത് എന്നിവരെ  കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവുമെന്നും കസബ ഇൻസ്പെകടർ അറിയിച്ചു

. കാർ കവർച്ച കേസിലെ പ്രതികളായ
മുഹമ്മദ് അലി ഷിഹാബിനെതിരെ മലപ്പുറം പെരിന്തൽണ്ണ പോലീസ് സ്റ്റേഷനിൽ ഒരു കേസ്സും, അത്തിമണി അനിലെതിരെ പാലക്കാട് വിവിധ പോലീസ് സ്റ്റേഷനിലായി 16 ഓളം കേസ്സുകളുമുണ്ട്.  അത്തിമണി അനിൽ സ്പിരിറ്റ് കടത്ത് കേസിലെ പ്രധാന പ്രതിയാണ്. സി.പി.എം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിലിനെ സ്പിരിറ്റ് കേസിനെ തുടർന്ന് പാർട്ടിയില്‍ നിന്നും പുറത്താക്കി. എന്നാൽ പാർട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും ഇയാൾ ജില്ലയിലെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നത് സി.പി.എമ്മിനുള്ളില്‍ വിവാദമാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡി.വൈ.എസ്.പി. പി,സി ഹരിദാസിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ രാജീവ് എന്‍.എസ്, ദീപ കുമാർ .എ, ബൈജു ഇ.ആര്‍, ഹരീഷ്,കെ , എസ്.ഐമാരായ അനീഷ് എസ്, രംഗനാഥൻ .എ , എ.എസ്.ഐ ഷാഹുൽ ഹമീദ് , സി.പി.ഒ മാരായ രഞ്ജിൻ രാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Published by:Arun krishna
First published: