• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ 122 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം മൂന്നു പേർ പിടിയിൽ

കൊച്ചിയിൽ 122 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം മൂന്നു പേർ പിടിയിൽ

പോലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂവരെയും പിടികൂടിയത്

  • Share this:

    കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.

    കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിന് സമീപത്തെ വീട്ടിൽ നിന്ന് പോലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂവരെയും പിടികൂടിയത്.

    Published by:Arun krishna
    First published: