• HOME
  • »
  • NEWS
  • »
  • crime
  • »
  • ജീവനക്കാരിക്കൊപ്പമുള്ള ഫോട്ടോ സ്ഥാപനഉടമ സോഷ്യൽ മീഡിയയിലിട്ടു; ഭർത്താവ് രണ്ടു പേരേയും വെട്ടി; രണ്ടു പേരും തിരിച്ചും

ജീവനക്കാരിക്കൊപ്പമുള്ള ഫോട്ടോ സ്ഥാപനഉടമ സോഷ്യൽ മീഡിയയിലിട്ടു; ഭർത്താവ് രണ്ടു പേരേയും വെട്ടി; രണ്ടു പേരും തിരിച്ചും

ആയുർവേദ നിർമാണ കമ്പനി ഉടമയും  പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തച്ചിറ, കമ്പനിയിലെ ജീവനക്കാരി സുധ, സുധയുടെ ഭർത്താവ് രാമനാഥൻ എന്നിവർക്കാണ് വെട്ടേറ്റത്.

  • Share this:
പാലക്കാട് (palakkad) മുതലമടയിൽ (muthalamada)  വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ആയുർവേദ നിർമാണ കമ്പനി ഉടമയും  പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തച്ചിറ, കമ്പനിയിലെ ജീവനക്കാരി സുധ, സുധയുടെ ഭർത്താവ് രാമനാഥൻ എന്നിവർക്കാണ് വെട്ടേറ്റത്.

സുധ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയാണ്  രാമനാഥൻ ഇവരെ വെട്ടിയത്.  സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആറുമുഖൻ തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രാമനും ആറുമുഖനും പരസ്പരം വെട്ടേറ്റു. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആറുമുഖനേയും സുധയേയും നെന്മാറയിലെസ്വകാര്യ ആശുപത്രിയിലും രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാമനാഥനുമായി  അകന്നുകഴിയുകയാണ് ഭാര്യ സുധ. രാമനാഥനൊപ്പം പോകുന്നതു  സംബന്ധിച്ച് മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സുധ പോകാൻ തയ്യാറായില്ല. ഇതിനിടെ സുധയോടൊപ്പം  നിൽക്കുന്ന ചിത്രങ്ങൾ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതൽ അന്വേഷണവും നടത്തിയാൽ മാത്രമേ  യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുവെന്ന് കൊല്ലങ്കോട്  പൊലീസ് വ്യക്തമാക്കി.

പ്രതിയുടെ ഫോൺ കൈക്കലാക്കി സ്ത്രീ സുഹൃത്തിന്റെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; പൊലീസുകാരന് സസ്പെൻഷൻ

യുവതിയെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്‍തത്. പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ് പിയുടെ നടപടി. ഇയാൾക്ക് എതിരെ നേരത്തെ എസ് പിക്ക്ക്ക് യുവതി പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.

നേരത്തെ കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു.

യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി എസ് പി പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോൺ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡി വൈ എസ് പി ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Published by:Rajesh V
First published: