ആലപ്പുഴ: സ്കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. പത്തിയൂര്‍ കിഴക്കുമുറിയില്‍ വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ(22), കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര(24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മുറിയില്‍ ഹരികൃഷ്ണഭവനം ജയകൃഷ്ണന്(19) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26ന് വീട്ടിലേക്ക് നടന്നു പോകുവായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് അന്‍വര്‍ഷായും ആതിരയും ചേര്‍ന്നു മാലപൊട്ടിച്ചു. കടക്കുകയായിരുന്നു. 25ന് തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ച് സ്കൂട്ടറില്‍ കായംകുളത്തെത്തി. അന്‍വര്‍ഷായും ആതിരയും കായംകുളത്ത് തങ്ങി. പിറ്റേന്നാണ് മാല പൊട്ടിച്ചത്.
മോഷണശേഷം സ്കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്നാര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മാല വില്ക്കാന് ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്.
അന്‍വര്‍ഷായും ആതിരയും അഞ്ചുമാസം മുന്‍പ് ആണ് ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നത് പൊലീസ് പറഞ്ഞു. കായംകുളം എസ്എച്ച്ഒ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.