• HOME
  • »
  • NEWS
  • »
  • crime
  • »
  • PFI | 'ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട്:' ബിഹാറിൽ മൂന്ന് പേർ കസ്റ്റഡിയിൽ

PFI | 'ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട്:' ബിഹാറിൽ മൂന്ന് പേർ കസ്റ്റഡിയിൽ

സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാട്ന: ബിഹാറിൽ പോലീസ് നടത്തിയ റെയ്ഡിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേന്ദ്രത്തിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. പാട്നയിലെ ഫുൽവാരി ഷെരീഫിൽ നടത്തിയ റെയ്ഡിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയെ 2047ഓടെ ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിടുന്നുവെന്നാണ് പിടിച്ചെടുത്ത ലഘുലേഖകളിലുള്ളത്. മൊഹമ്മദ് ജലാലുദ്ദീൻ, അത്തർ പർവേസ് എന്നിവരെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഫുൽവാരി ഷെരീഫ് സ്വദേശി അർമാൻ മാലികും അറസ്റ്റിലായിട്ടുണ്ട്.

    ജാർഖണ്ഡ് പോലീസിൽ നിന്നും റിട്ടയർ ചെയ്തിട്ടുള്ളയാളാണ് ജലാലുദ്ദീൻ. പർവേസ് മുമ്പ് സിമിയിൽ പ്രവർത്തിച്ചിരുന്നു, നിലവിൽ പോപ്പുലർ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. സിമി ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയാണ്.
    Also Read-2003 ലെ മനുഷ്യക്കടത്ത് കേസ്; പഞ്ചാബ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവു ശിക്ഷ

    എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പറയുന്നത്. അറസ്റ്റിലായവർക്ക് തങ്ങളുടെ സംഘടനയുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. “ബീഹാർ പോലീസിന്റെ വാദങ്ങളെല്ലാം ഞങ്ങൾ നിഷേധിക്കുന്നു. അറസ്റ്റിലായവർക്ക് പിഎഫ്ഐയുമായി യാതൊരു ബന്ധവുമില്ല,” പിഎഫ്ഐ നേതാവ് അനീസ് അഹമ്മദ് പറഞ്ഞു.

    പിടിക്കപ്പെട്ടവരിൽ ഒരാളായ ജലാലുദ്ദീന് ആയുധങ്ങൾ ഉപയോഗിക്കുന്നതിലും മാർഷ്യൽ ആർട്സിലും പരിശീലനം ലഭിച്ചിട്ടുണ്ട്. പട്ന കേന്ദ്രീകരിച്ച് ആളുകളെ പിഎഫ്ഐയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. പ്രദേശവാസികൾക്ക് ഇയാൾ ആയുധ പരിശീലനവും നൽകിയിരുന്നു. മാർഷ്യൽ ആർട്സ് പരിശീലനമെന്ന പേരിൽ കത്തിയും വാളും ഉപയോഗിച്ചാണ് പരിശീലനം നടത്തിയിരുന്നതെന്ന് പാട്ന എസ്എസ്പി മനീഷ് കുമാർ പറഞ്ഞു. മറ്റുള്ളവരെ ഇയാൾ അക്രമത്തിന് പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ആയുധ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
    Published by:Naseeba TC
    First published: