നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

  നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

  സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൊല്ലം: നമ്പറില്ലത്ത സ്‌കൂട്ടറില്‍(Scooter) അഭ്യാസം നടത്തിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികള്‍(Plus Two Students) പിടിയില്‍. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്(Police) കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്.

   മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലാണുള്ളതെന്ന് കണ്ടെത്തി.

   സ്‌കൂട്ടറിന്റെ നിറവും രൂപവും മാറ്റിയ സ്‌കൂട്ടറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചു ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയി. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്‌ഐ ശരത് ലാല്‍ പറഞ്ഞു.

   Also Read-Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

   Arrest | മൊബൈല്‍ കടയില്‍ നിന്ന് കവര്‍ന്നത് അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങള്‍; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

   പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍(Mobile Shop) മോഷണം(Theft) നടത്തിയ കേസില്‍ ദമ്പതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍(Arrest). ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍(28), ഭാര്യ സാമിനി(28), തിരൂര്‍ സ്വദേശി സഫ്‌വാന്‍(31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അഞ്ചിനാണ് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയത്.

   37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.

   അരുണും സഫ്വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ടോര്‍ച്ച് എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്.

   പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. എസ് പി കെ.കാര്‍ത്തിക്, എ എസ് പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ്.എം.തോമസ്, അനില്‍കുമാര്‍, എസ് സി പി ഒമാരായ പി.എ.അബ്ദുള്‍മനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീര്‍ഷാ, എം.ബി.സുബൈര്‍, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}