മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ആറ്റിങ്ങലേക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കിളിമാനൂർ ബിവറേജസിന് സമീപം രജീഷിന്റെ വീടിനു സമീപം മൂത്രമൊഴിക്കുകയും ഇത് ചോദ്യം ചെയ്ത രജീഷിനെ മർദിക്കുകയുമായിരുന്നു.
Last Updated :
Share this:
തിരുവനന്തപുരം: കിളിമാനൂരിൽ മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ചങ്ങനാശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരായ നിവാസ്, ജിബിൻ, പി പി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ് പി സസ്പെൻഡ് ചെയ്തത്. കിളിമാനൂർ സ്വദേശി രജീഷിന്റെ പരാതിയിലാണ് കോട്ടയം എസ് പിയുടെ നടപടി.
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ആറ്റിങ്ങലേക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കിളിമാനൂർ ബിവറേജസിന് സമീപം രജീഷിന്റെ വീടിനു സമീപം മൂത്രമൊഴിക്കുകയും ഇത് ചോദ്യം ചെയ്ത രജീഷിനെ മർദിക്കുകയുമായിരുന്നു. രജീഷിന്റെ മുഖത്തും മർമഭാഗത്തും ഉപദ്രവിച്ചതായാണ് പരാതി. യൂണിഫോമിൽ അല്ലാതിരുന്ന പൊലീസുകാർ മദ്യലഹരിയിൽ ആയിരുന്നെന്നും പരാതിയുണ്ട്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു.
മർദിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മർദിച്ചു. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും രജീഷ് പറഞ്ഞു.
രജീഷ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന ഡിസിആർബി ഡി വൈ എസ് പി അനീഷ് വി കോരയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ആർ.കാർത്തിക് മൂന്നു പേരെയും സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.