• HOME
  • »
  • NEWS
  • »
  • crime
  • »
  • SDPI | യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് SDPI പ്രവർത്തകർ പോലീസ് പിടിയിൽ

SDPI | യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് SDPI പ്രവർത്തകർ പോലീസ് പിടിയിൽ

കരിപ്പൂരിലെ ഒരു പ്രമുഖ എസ് ഡി പി ഐ നേതാവിൻ്റെ വീട്ടിൽ എത്തിച്ച്  ആയിരുന്നു കൊടും പീഡനം. അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ആയിരുന്നു ശ്രമം

sdpi-arrest

sdpi-arrest

  • Share this:
മലപ്പുറം: മുൻ എസ് ഡി പി ഐ (SDPI) പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. മലപ്പുറം (Malappuram) കൊണ്ടോട്ടിയിൽ ആണ് സംഭവം. എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്ന പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാന് ആണ് മർദ്ദനമേറ്റത്. മുജീബിൻ്റെ പരാതിയിൽ പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ  കോഡം വീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടി പീഡിക  പുള്ളിശ്ശേരി കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ  ചാലൊടി സഹീർ (40) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പാലം സ്വദേശിയായ മുജീബ് റഹ്മാൻ മുൻപ് എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്നു. പത്തു വർഷത്തോളം ഇയാൾ എസ് ഡി പി ഐയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് അല്പം മാറി നിന്ന ഇയാളെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ജനുവരി 20ന് രാത്രി ഇയാളെ തേഞ്ഞിപ്പാലം പള്ളിക്കൽ ഉള്ള വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി അതിക്രൂരമായി മർദിക്കുക ആയിരുന്നു.

കരിപ്പൂരിലെ ഒരു പ്രമുഖ എസ് ഡി പി ഐ നേതാവിൻ്റെ വീട്ടിൽ എത്തിച്ച്  ആയിരുന്നു കൊടും പീഡനം. അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ആയിരുന്നു ശ്രമം. മർദ്ദനത്തിൽ മാരകമായി പരിക്കേറ്റ ഇയാളെ പുലർച്ചെ ഇയാളുടെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ഈ സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇക്കാരണത്താൽ ഇയാള്  പേടിച്ച് പരാതി നൽകിയില്ല. തുടർന്ന് ഈ മാസം എട്ടാം തീയതി അർദ്ധരാത്രി മുഖം മൂടി ധരിച്ച 5 അംഗ സംഘം മാരകായുധങ്ങളുമായി ഇയാളുടെ വീട്ടിൽ എത്തി വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ആണ് ഇയാൾ പോലീസിനെ സമീപിച്ചത്.

അക്രമത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷിക്കുക ആണെന്ന് പോലീസ് പറഞ്ഞു. " മുജീബ് റഹ്മാൻ മുൻപ് എസ് ഡി പി ഐ സജീവ പ്രവർത്തകൻ ആയിരുന്നു. ഇടക്കാലത്ത് ഒന്നര വർഷമായി അത്ര സജീവം അല്ല. ഇയാളെ കഴിഞ്ഞ മാസം 20 ന് രാത്രിയാണ് വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി മർദിച്ചത്. മർദിച്ചവരുടെ ഭീഷണി ഭയന്ന് ഇത്ര ദിവസം അയാൾ പോലീസിൽ പരാതി തന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഇവർ വീണ്ടും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ ആണ് പരാതി നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിൽ ആണ് പ്രതികൾ പിടിയിലായത്. ഇവർ എസ് ഡി പി ഐ പ്രവർത്തകരാണ്. മർദ്ദനതിൻ്റെ കാരണം വ്യക്തമായിട്ടില്ല. പലതും പറയുന്നു എങ്കിലും അതൊന്നും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്നത് അല്ല. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്." കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫ് പറഞ്ഞു.

Also read- Accident | കൊച്ചി കാറപകടം: യുവാക്കള്‍ക്കെതിരെ പോക്സോ കേസ്; കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

പ്രത്യേക അന്വേഷണ സംഘം  നടത്തിയ പഴുതടച്ച നീക്കത്തിലാണ് മുഖ്യ പ്രതിയടക്കം 3 പേരെ പിടികൂടിയത്. മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ തട്ടികൊണ്ടു പോയി വധിക്കാൻ ശ്രമിച്ചതിനുള്ള കാരണം അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം ഇൻസ്പക്ടർ എൻ ബി ഷൈജു, കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ് ഐ ദിനേശൻ, എ എസ് ഐ രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Published by:Anuraj GR
First published: