• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു


Updated: June 5, 2018, 7:55 PM IST
വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു

Updated: June 5, 2018, 7:55 PM IST
പാട്ന: ബീഹാറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ അക്രമി സംഘം കഴുത്തറുത്ത് കൊന്നു.കഴിഞ്ഞ രാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല കട്ടോരിയയിൽ അരങ്ങേറിയത്. മാസങ്ങൾക്ക് മുമ്പ് അമ്മ ഉപേക്ഷിച്ച് പോയ പെൺകുട്ടികൾ അച്ഛനൊപ്പമായിരുന്നു താമസം. അച്ഛൻ പരമേശ്വർ യാദവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് അഞ്ജാത സംഘം വീട്ടിൽ അതിക്രമിച്ച് കടന്നത്. വീടിൻ‍റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു കുട്ടികളെ മഴുവും കൂന്താലിയും കൊണ്ടാണ് അക്രമികൾ കൊലപ്പെടുത്തിയതെന്ന് എസ്.പി പറഞ്ഞു.

പതിനാറുകാരിയായ പബ്ബി കുമാരി, പത്ത് വയസുകാരി അനീഷ കുമാരി, ഏഴുവയസുകാരി പ്രിയങ്ക കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖംമൂടി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പക്ഷെ എന്തിനാണ് പെൺകുട്ടികളെ വകവരുത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൂട്ടക്കൊല അരങ്ങേറിയ വീടിന് സമീപത്ത് നിന്ന് അക്രമികൾ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റ‍ഡിയിലെടുത്തുവെന്ന് കട്ടോരിയ പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും കുടുംബ വഴക്കാകാം കൂട്ടക്കൊലയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. തെളിവുകൾ ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
First published: June 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍