HOME » NEWS » Crime » THREE SKELETONS RECOVERED FROM A HOUSE IN HARYANA POLICE SOLVES MYSTERY

വീടിനുള്ളിൽ കണ്ടെത്തിയ മൂന്ന് അസ്ഥികൂടങ്ങൾ; ചുരുളഴിഞ്ഞത് ക്രൂരമായ വഞ്ചനയുടെ കഥ

മൂന്ന് സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത യുവാവ് രണ്ടാം ഭാര്യയേയും രണ്ട് കുട്ടികളേയും കൊന്ന് വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു

News18 Malayalam | news18-malayalam
Updated: March 26, 2021, 11:24 AM IST
വീടിനുള്ളിൽ കണ്ടെത്തിയ മൂന്ന് അസ്ഥികൂടങ്ങൾ; ചുരുളഴിഞ്ഞത് ക്രൂരമായ വഞ്ചനയുടെ കഥ
പ്രതീകാത്മക ചിത്രം
  • Share this:
ഹരിയാനയിലെ പാനീപത്തിൽ വീട്ടിലെ തറയിൽ മൂന്ന് അസ്ഥികൂടങ്ങൾ കുഴിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ അഷാൻ സെയ്ഫി എന്നയാളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് പാനീപത്തിൽ വീടിന്റെ അറ്റകുറ്റ പണിക്കിടെ ഒന്നാം നിലയിലെ തറ കുഴിച്ചപ്പോൾ മൂന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സരോജ് എന്ന സ്ത്രീയായിരുന്നു വീടിന്റെ ഉടമ. 2017 ലാണ് സരോജ് ഈ വീട് വാങ്ങിയത്. പവൻ എന്നയാളിൽ നിന്നായിരുന്നു സരോജ് വീട് വാങ്ങിയത്.

അസ്ഥികൂടം കണ്ടെത്തിയതോടെ സരോജ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണമാണ് അഷാൻ സെയ്ഫിയിലേക്ക് എത്തിയത്. സരോജ് വീട് വാങ്ങിയ പവനെ ചോദ്യം ചെയ്തപ്പോൾ അഷൻ സെയ്ഫിൽ നിന്നാണ് അയാൾ വീട് വാങ്ങിയതെന്ന് വ്യക്തമായി. ഇതോടെയാണ് അഷനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

രണ്ടാം ഭാര്യയേയും അവരുടെ മകനേയും ബന്ധുവിനേയും അഷൻ കൊന്ന് മൃതദേഹം തറയിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് സ്ത്രീകളെ കബളിപ്പിച്ച് അഷൻ വിവാഹം ചെയ്തതായും പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ കാശിറാം ആവാസ് കോളനിയിൽ നിന്നാണ് അഷനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഷനെ കുറിച്ച് പ്രദേശത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ തോന്നിയ സംശയങ്ങളാണ് കൊലപാതകത്തെ കുറിച്ചും സ്ത്രീകളെ കബളിപ്പിച്ചതിനെ കുറിച്ചും സൂചന ലഭിക്കാൻ കാരണം. അഷന്റെ പെരുമാറ്റത്തിൽ ദുരൂഹതയുള്ളതായി അയാളുടെ മുൻ അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു.

Also Read-രണ്ടര വർഷമായി താമസിക്കുന്ന വീടിന്റെ തറ കുഴിച്ചു; കണ്ടെത്തിയത് 3 അസ്ഥികൂടങ്ങൾ

ചോദ്യം ചെയ്യലിൽ രണ്ടാം ഭാര്യ നസ്നീൻ, അവരുടെ പതിനഞ്ച് വയസ്സുള്ള മകൻ, ഒരു ബന്ധു എന്നിവരെ കൊലപ്പെടുത്തിയതായി അഷൻ പൊലീസിനോട് സമ്മതിച്ചു. പാനീപത്തിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ അഷൻ സെയ്ഫിനെ പത്ത് ദിവസത്തേക്ക് പൊലീസ് റിമാൻഡിൽ വിട്ടിരിക്കുകയാണ്.

ഇയാൾ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ചതായും പൊലീസ് കണ്ടെത്തി. ആശാരിയായി ജോലി ചെയ്യുന്ന അഷൻ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. പ്രമുഖ മാട്രിമോണിയൽ സൈറ്റിൽ ഒരു പ്രൊഫൈലും ഇയാൾ ഉണ്ടാക്കിയിരുന്നു.
Also Read-പെണ്ണാകാൻ ആഗ്രഹിച്ച സഹോദരനെ വിറകുകൊണ്ട് അടിച്ചുകൊന്നു; സഹോദരൻ അറസ്റ്റിൽ

ഈ സൈറ്റിലൂടെയാണ് നസ്നീൻ എന്ന സ്ത്രീയെ ഇയാൾ പരിചയപ്പെടുന്നത്. മുംബൈ സ്വദേശിനിയായ നസ്നീനെ പിന്നീട് അഷൻ വിവാഹം ചെയ്തു. നേരത്തേ വിവാഹം ചെയ്ത കാര്യം മറച്ചുവെച്ചായിരുന്നു നസ്നീനുമായുള്ള വിവാഹം. വിവാഹശേഷം നസ്നീൻ അഷനൊപ്പം പാനീപത്തിലേക്ക് താമസം മാറി. ഇതേസമയം, ഇയാൾക്ക് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭാര്യയും മൂന്ന് മക്കളുമുണ്ടായിരുന്നു. നസ്നീനൊപ്പം താമസിക്കുന്നതിനിടയിൽ ഇയാൾ ആദ്യ ഭാര്യയേയും മക്കളേയും കാണാൻ മുസാഫർനഗറിൽ പോകാറുണ്ടായിരുന്നു.

എന്നാൽ, ഭർത്താവ് നേരത്തേ വിവാഹം ചെയ്ത വിവരം നസ്നീൻ അറിഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ആദ്യ ഭാര്യയെ സന്ദർശിക്കുന്നത് അഷനെ നസ്നീൻ വിലക്കിയിരുന്നു. ഇതോടെയാണ് നസ്നീനെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്.

നസ്നീനുമായുള്ള ബന്ധത്തിൽ ഒരു മകനും അഷന് ഉണ്ടായിരുന്നു. ഭാര്യയേയും മകനേയും വിഷം നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. 2016 ലാണ് കൊലപാതകം നടത്തുന്നത്. ഈ സമയത്ത് നസ്നീന്റെ പതിനഞ്ച് വയസ്സുള്ള സഹോദരനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ കുട്ടിയേയും അഷൻ കൊലപ്പെടുത്തി.

2016 നവംബറിൽ നസ്നീനും രണ്ട് കുട്ടികൾക്കും വിഷം നൽകി കൊന്ന് മൃതദേഹം ഇവർ താമസിച്ച വീടിന്റെ തറയിൽ കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷം വീട് പവൻ എന്നയാൾ വിറ്റു.

വീട്ടിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടങ്ങൾ നസ്നീൻ (35), മകൻ സുഹൈൽ(14), നസ്നീന‍്റെ സഹോദരൻ ഷബീർ(15) എന്നിവരുടേതാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ മുറികളിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്. മൂന്ന് കൊലപാതകങ്ങൾക്ക് ശേഷം വീട് മറ്റൊരാൾക്ക് വിറ്റ അഷൻ അതിന് ശേഷം മറ്റൊരു വിവാഹം കൂടി കഴിച്ചു. ഉത്തർപ്രദേശിലെ ബദോഹിയിൽ മൂന്നാമത്തെ ഭാര്യയ്ക്കൊപ്പം കഴിയുന്നതിനിടയിലാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.

ഹരിയാനയിലെ പനീപത്തിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് മൂന്ന് മനുഷ്യ അസ്ഥികൂടങ്ങൾ. പാനീപത്തിലെ ശിവ് നഗറിലുള്ള വീട്ടിൽ നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

വീടിന്റെ നിലവിലെ ഉടമ അറ്റകുറ്റ പണികൾക്കായി വീടിന്റെ തറ കുഴിച്ചതിനിടയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇയാൾ രണ്ടര വർഷമായി ഇതേ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അസ്ഥികൂടങ്ങൾ കണ്ടെത്തിയ ഉടനെ വിവരം പൊലീസിനെ അറിയിച്ചു.
Published by: Naseeba TC
First published: March 26, 2021, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories