നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൂലി തർക്കം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മൂന്നു പേർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ 

  കൂലി തർക്കം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മൂന്നു പേർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ 

  ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോട്ടയം: ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽ  സംഘർഷമുണ്ടായത്. കൂലി തർക്കത്തെ തുടർന്നുണ്ടായ സംഭവമാണ്  മൂന്ന് തൊഴിലാളികൾക്ക് കുത്തേൽക്കുന്ന സംഭവവമായി മാറിയത്. ഇന്നലെ രാത്രി 7.40ന് ആണ്  സംഭവമുണ്ടായത്. കോൺട്രാക്ടർ ക്കും തൊഴിലാളികൾക്കിടയിൽ കൂലി തർക്കം നിലനിന്നിരുന്നു. ഇത് പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. തിടനാട് പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട തർക്കം പരാതിയായി നിലനിന്നിരുന്നത്. തുടർന്ന് തിടനാട് പോലീസ് ഇവരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. അങ്ങനെ തർക്കം തൽക്കാലത്തേക്ക് പരിഹരിക്കാൻ പോലീസിന് ആയി. ഇതിനിടയിലാണ് ഇന്നലെ സംഘർഷമുണ്ടായത്.

  സംഭവത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നതിങ്ങനെ. കോൺട്രാക്ടറായ ജോർജ്ജുകുട്ടി ആനക്കല്ലിൽ വാടകയ്ക്ക്  താമസിക്കുന്ന വീട്ടിലേക്ക് തൊഴിലാളികളായ അനീഷ്, വിഷ്ണു, അനൂപ്, എന്നിവർ എത്തുകയായിരുന്നു. രാത്രി ഏഴരയോടെയാണ് ഇവർ ജോർജുകുട്ടിയുടെ വാടക വീട്ടിലെത്തിയത്. ഇവിടെവച്ച് വീണ്ടും കൂലി തർക്കവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടായി. ഈ സംസാരം പിന്നീട് വാക്കേറ്റമായി മാറി. ഇതിനിടെ ആണ് പ്രകോപിതനായ ജോർജുകുട്ടി കത്തിയെടുത്ത് തൊഴിലാളികളെ കുത്തിയത്. സംഭവത്തിൽ അനീഷിനും വിഷ്ണുവിനും അനൂപിനും കുത്തേറ്റു. ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് മാത്രമാണ് കാര്യമായ പരിക്ക് ഉള്ളത്.

  ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും. കെട്ടിടങ്ങളുടെ റൂഫ് വർക്ക് ഏറ്റെടുത്ത് ചെയ്യുന്ന ജോലിയാണ് കോൺട്രാക്ടറായ ജോർജുകുട്ടി ചെയ്തിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ജോർജുകുട്ടിയെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി  കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കാൻ ഉള്ള നീക്കത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ്. ജോർജ്ജുകുട്ടി ക്കെതിരെ വധശ്രമത്തിനാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  Also Read-ക്യൂ ബ്രാഞ്ച് അസി. കമ്മീഷണർ എന്ന പേരിൽ കറക്കം; വ്യാജ തോക്കും യൂണിഫോമും അണിഞ്ഞ് വിലസിയ വ്യാജൻ പിടിയില്‍

  ആനക്കൽ കവലയ്ക്കു സമീപം തന്നെയാണ് സംഘർഷമുണ്ടായത്. ഇത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ്. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്താൻ ആണ് പോലീസ് തീരുമാനം. ഏറെക്കാലമായി ഈ മേഖലകളിൽ തൊഴിൽ ചെയ്ത് വരുന്നവരാണ് ആലപ്പുഴയിൽ നിന്നുള്ള മൂന്ന് തൊഴിലാളികളും.

  ജോർജ് കുട്ടിക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉണ്ടായിരുന്നുവെന്ന തിടനാട് പോലീസ് ന്യൂസ് 18 നോട് പറഞ്ഞു. തിടനാട് പോലീസ് സ്റ്റേഷനിൽ മാത്രം കൂലി തർക്കവുമായി ബന്ധപ്പെട്ട് മൂന്നു പരാതികളാണ് ഉണ്ടായിരുന്നത്. ഇന്നലെയും ഇക്കാര്യത്തിൽ തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. കോൺട്രാക്ടർ ജോർജുകുട്ടി കൂലി തരുന്നില്ല എന്നായിരുന്നു തൊഴിലാളികളുടെ ആരോപണം.

  Also Read-കോഴിക്കോട് ആയുധധാരികളായ മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു

  തർക്കത്തിനൊടുവിൽ കുറച്ചു തുക നൽകാമെന്ന് ജോർജ്ജുകുട്ടി ഉറപ്പു നൽകിയതിനെ തുടർന്ന് എല്ലാവരും പിരിയുകയായിരുന്നു. സ്ഥിരമായി കൂലി നൽകാത്ത ആളാണ് ജോർജ്ജുകുട്ടി എന്ന് തൊഴിലാളികൾ പരാതിപ്പെട്ടതായി തിടനാട് പോലീസ് പറഞ്ഞു.കുടുംബവുമായി പിരിഞ്ഞ ജോർജ്ജുകുട്ടി  ആന കല്ലിൽ ആണ് താമസിച്ചിരുന്നത്. സംഭവത്തിൽ പിടിയിലായ ജോർജുകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തേക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നു തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
  Published by:Jayesh Krishnan
  First published:
  )}