• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

9 വയസുള്ള 3 പെൺകുട്ടികളെ പീഡിപ്പിച്ചു; വൈദികനെതിരെ പോക്സോ കേസ്

പീഡനത്തിനിരയായ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മാനേജരാണ് വൈദികൻ. 

news18-malayalam
Updated: September 20, 2019, 10:40 AM IST
9 വയസുള്ള 3 പെൺകുട്ടികളെ പീഡിപ്പിച്ചു; വൈദികനെതിരെ പോക്സോ കേസ്
news18
news18-malayalam
Updated: September 20, 2019, 10:40 AM IST
കൊച്ചി: ഒന്‍പതു വയസുള്ള മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പള്ളി വികാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ.ജോര്‍ജ് പടയാട്ടിക്കെതിരെ (68) വടക്കേക്കര പൊലീസാണ് കേസെടുത്തത്. പീഡനത്തിനിരയായ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മാനേജരാണ് വൈദികൻ.

ഒരു മാസം മുന്‍പാണ് വൈദികന്റെ പീഡനത്തെ കുറിച്ച് പരാതിയുയർന്നത്. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ സമയത്ത് പീഡപിച്ചെന്നാണ് പരാതി. വൈദികന്റെ മോശം പെരുമാറ്റം ഒരു പെൺകുട്ടി അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് രപീഡനവിവരം പുറത്തറിയുന്നത്.

അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേട്ടിനു രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങി. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Also Read മോഷണ പരമ്പരയ്‌ക്കൊടുവില്‍ മോഷ്ടാവിനെ കണ്ട് ഞെട്ടി ജനം; പിടിയിലായത് തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമ

First published: September 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...