• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അക്ഷരമാല തെറ്റിച്ചെഴുതി; ആറു വയസുകാരന് അധ്യാപകരുടെ ക്രൂര മര്‍ദനം; മൂന്നു പേര്‍ അറസ്റ്റില്‍

Arrest | അക്ഷരമാല തെറ്റിച്ചെഴുതി; ആറു വയസുകാരന് അധ്യാപകരുടെ ക്രൂര മര്‍ദനം; മൂന്നു പേര്‍ അറസ്റ്റില്‍

കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോകാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: അക്ഷരമാല തെറ്റിച്ചെഴുതിയതിന് ആറു വയസുകാരനെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങള്‍ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയിപ്പോള്‍ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

    സംഭവത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദനമേറ്റത്. ഇംഗ്ലീഷ് അധ്യാപിക മോണോ ഫെറാര, തമിഴ് അധ്യാപിക പ്രിന്‍സി, ക്‌ളാസ് ടീച്ചര്‍ ഇന്ത്യാനാവന്‍ എന്നിവര്‍ക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

    Also Read-Suicide |ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

    കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോകാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. മൂന്ന് അധ്യാപകരെയും തിരുവികെ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 323, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്.

    Murder | സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍

    മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.

    പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന്‍ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    Also Read-Arrest | ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

    കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: