തൃശൂർ: മ്ലാവിനെ ഫോട്ടോ എടുക്കുന്നതിനിടെ ഉപദ്രവിച്ചെന്ന കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. തൃശൂര്‍ നെല്ലായി സ്വദേശി എം.എസ്. സനീഷ്(42), പാലക്കാട് സ്വദേശികളായ പള്ളത്താംപ്പിള്ളി വി. വിനോദ് (33), പുത്തന്‍കുളം ഗോപദത്ത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മലക്കപ്പാറയിലേക്ക് പോകുംവഴിയായിരുന്നു സംഭവം.
പുളിയിലപ്പാറയിൽ വെച്ച് മ്ലാവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ കൊമ്പിൽ ബലം പ്രയോഗിച്ചെന്നും ഭക്ഷണം കഴിക്കാനായി അടുത്തുവന്ന മ്ലാവിന്റെ കൊമ്പിൽ തൂങ്ങിയെന്നും പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരിലൊരാൾ വനംവകുപ്പ് അധികൃതർക്ക് അയച്ചു നൽകുകയായിരുന്നു.
യാത്ര തുടർന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ തടയുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിരപ്പിള്ളി പുളിയിലപ്പാറ സെന്ററിൽ വിനോദ സഞ്ചാരികളുടെ ആകർഷണമായ മ്ലാവിനെ ഉപദ്രവിച്ചെന്ന കേസിലാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.