• HOME
  • »
  • NEWS
  • »
  • crime
  • »
  • Diesel Smuggling | പന്ത്രണ്ടായിരം ലിറ്റര്‍ ഡീസല്‍ അനധികൃതമായി കടത്താന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

Diesel Smuggling | പന്ത്രണ്ടായിരം ലിറ്റര്‍ ഡീസല്‍ അനധികൃതമായി കടത്താന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

കോടിയേരി വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 12000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടികൂടിയത്.

  • Last Updated :
  • Share this:
കണ്ണൂർ:  കൊടിയേരിയിൽ വെച്ച് അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച ഡീസൽ പോലീസ് പിടികൂടി. തലശ്ശേരിയെ എസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡീസൽ കടത്ത് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിഷ്ണു ലാല്‍ ആര്‍ എല്‍ ( 29 ) സഹായികള്‍ ആയ പയ്യാവൂർ സ്വദേശി ആല്‍വിന്‍ സി എ, (25) , എറണാകുളം മുനമ്പം സ്വദേശി ഫ്രോലിന്‍ ജോസഫ്, (28) എന്നിവരാണ് പിടിയിലായത്.

മാഹിയിലെ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി ടാങ്കര്‍ ലോറികളില്‍ ഡീസല്‍ കടത്തികൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിൽ പലയിടങ്ങളിലും പരിശോധന കർശനമാക്കിയത്.

കോടിയേരി വച്ച് നടത്തിയ വാഹന പരിശോധനയില്‍ ആണ് ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 12000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടികൂടിയത്. പെട്രോള്‍ ഉല്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള യാതൊരു രേഖകളും വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പ്രതികള്‍ മാഹിയിലെ മൂലക്കടവ് IOC പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ എറണാകുളത്തേക്ക് മറിച്ച് വില്പന നടത്തുന്നതിനായി കൊണ്ടു പോവുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Also Read-Honour Killing | ഇതരജാതിക്കാരനുമായി പ്രണയം; ഉറങ്ങിക്കിടന്ന മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍

ന്യൂ മാഹി സബ്ബ് ഇന്‍സ്പെക്ടര്‍ വിപിന്‍ ടി എം, എ എസ് ഐ  സഹദേവന്‍, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, സിവിൽ പോലീസ് ഓഫീസർ ലിംനേഷ് തുടങ്ങിയവരും ഡീസല്‍ പിടികൂടിയ  സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളുടെ പേരില്‍ പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം  ആരംഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ രീതിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഡീസൽ ചൊക്ലി പോലീസ് പിടികൂടിയിരുന്നു. തലശ്ശേരി എ എസ് പി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു അന്നും പരിശോധന നടത്തിയത്. പന്ത്രണ്ടായിരം ലിറ്റർ ഡീസൽ ആണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്. KL 63 F 6865 നമ്പർ ടാങ്കര്‍ ലോറി സഹിതം രണ്ടു പേരാണ് പിടിയില്‍ ആയത്.

Also Read-Arrest | ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

വാഹനത്തിൻറെ ഡ്രൈവർ പാലക്കാട് കൊല്ലംകോട് സ്വദേശി കെ കൃഷ്ണദാസ് ( 37 ) സഹായി പാലക്കാട് നെന്മാറ സ്വദേശി എംഡി ബേബി (54) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത് . ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരികയാണ്.

മാഹിയില്‍ നിന്നും കോയമ്പത്തൂരിലെക്കാണു ഡീസല്‍  കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നത്. ഡീസല്‍ കൊണ്ടുപോകുന്നതിനുള്ള യാതൊരു രേഖകളും വാഹനത്തില്‍ ഉണ്ടായിരുന്നതുമില്ല. അനധികൃതമായ ഡിസൽ കടത്താനുള്ള ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ പോലീസ് പരിശോധന കണ്ണൂർ ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Published by:Jayesh Krishnan
First published: