നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾ പിടിയിൽ

    ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾ പിടിയിൽ

    വലുപ്പമേറിയ സ്വർണ ബിസ്ക്കറ്റ് സ്ത്രീകൾ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്നതും പിന്നീട് ഇത് നീക്കം ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ

    gold

    gold

    • Share this:
      മുബൈ: ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് യുവതികള്‍ അറസ്റ്റിലായി. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം ഘാന സ്വദേശികളായ യുവതികളെയാണ് നാർക്കോടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇവരെ പിന്നീട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പിടിയിലായ യുവതികളിൽനിന്ന് അഞ്ച് കിലോയോളം സ്വര്‍ണം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

      മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവതികളെ തടഞ്ഞുവെച്ച് പരിശോധന നടത്തിയത്. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ചുവെച്ചതായി അധികൃതർ കണ്ടെത്തി. ഇതോടെ വിശദമായ പരിശോധന നടത്തുകയും മൂന്നു പേരിൽ നിന്നായി അഞ്ച് കിലോയോളം സ്വർണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറിയിച്ചിട്ടുണ്ട്.

      ചൊവ്വാഴ്ച ദുബായിൽ നിന്ന് മുംബൈയിൽ എത്തിയവരാണ് മൂന്ന് യുവതികളും. സംശയം തോന്നി, അഡീഷണൽ ചീപ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ ജെ ജെ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് യുവതികളുടെ രഹസ്യഭാഗങ്ങളിൽ സ്വർണം കണ്ടെത്തിയത്. യോനിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഒന്നു മുതൽ രണ്ടു കിലോ ഗ്രാം വരെ സ്വർണം ഓരോ യുവതികളും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്നു.

      Also Read- വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയെ പീഡിപ്പിച്ചു; ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥാപന ഉടമ പിടിയിൽ

      അതേസമയം രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ രീതി അധികൃതർക്ക് ഞെട്ടലുണ്ടാക്കി. ഇത് അത്ര എളുപ്പമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗദ്ധർ പറയുന്നത്. വലുപ്പമേറിയ സ്വർണ ബിസ്ക്കറ്റ് സ്ത്രീകൾ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്നതും പിന്നീട് ഇത് നീക്കം ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇവർ പറയുന്നു. മൂന്നു യുവതികളെയും ഇപ്പോൾ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ സഹായത്തോടെ സ്വർണം നീക്കം ചെയ്ത ശേഷം ആയിരിക്കും ഇവരെ കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിടുക. ഇവർക്കെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

      സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് സൗദിയിൽ ജയിലിലായ ഹരീഷ് നാട്ടിൽ തിരിച്ചെത്തി

      സൗദി അറേബ്യയിൽ അപകീർത്തികരമായ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് ജയിലിലായ കർണാടക സ്വദേശി ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തി. മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് കർണാടകയിലെ ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര(34) ജയിലിലായത്. രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഹരീഷിനെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയും നാട്ടിലേക്ക് കയറ്റി അയയ്ക്കുകയുമായിരുന്നു.

      സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയും ദമാമിന് സമീപ നഗരവുമായ അൽ ഹസയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹരീഷ് സഞ്ജീവ ബംഗേര. ഫേസ്ബുക്കിലൂടെയാണ് ഇയാൾ മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടത്. പിന്നീട് ചിലർ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ആദ്യ പോസ്റ്റ് സൗദി പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും ഹരീഷ് അറസ്റ്റിലാകുകയുമായിരുന്നു.





      Published by:Anuraj GR
      First published:
      )}