നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കാമുകന്‍റെ കൂടെ ഒളിച്ചോടിയ ഭർത്യമതിയുടെ മകൻ പരിക്കേറ്റ നിലയിൽ

    കാമുകന്‍റെ കൂടെ ഒളിച്ചോടിയ ഭർത്യമതിയുടെ മകൻ പരിക്കേറ്റ നിലയിൽ

    കുട്ടിയെ ബീച്ച് ആശുപത്രിയിൽ മെഡിക്കൽ പരിശോധയ്ക്ക് വിധേയമാക്കി. അതിനിടയിൽ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.

    • News18
    • Last Updated :
    • Share this:
      കോഴിക്കോട്: കാമുകന്‍റെ കൂടെ ഒളിച്ചോടിയ ഭർതൃമതിയുടെ മുന്നര വയസുകാരനായ മകനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൈക്കും കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കോയമ്പത്തൂരിലെ പിതാവിന്‍റെ ബന്ധുക്കൾ കോഴിക്കോട് കിഴക്കെ നടക്കാവിലെ വാടക വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

      തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകൻ അൽത്താഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അൽത്താഫ്.

      ഏപ്രിൽ 27ന് പാലക്കാട് നിന്നാണ് സുലേഖയെയും മകനെയും കാണാതായത്. ഭർത്താവ് കോയമ്പത്തൂർ ശെൽവപുരം സുബൈർ അലിയുടെ പരാതിയിൽ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ സുബൈറും ബന്ധുക്കളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

      കുട്ടിയെ ബീച്ച് ആശുപത്രിയിൽ മെഡിക്കൽ പരിശോധയ്ക്ക് വിധേയമാക്കി. അതിനിടയിൽ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.

      First published:
      )}