ആലപ്പുഴ: അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. ജനനേന്ദ്രീയത്തിൽ അടക്കം ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അച്ഛൻ വൈശാഖിനെതിരെ അമ്പലപ്പുഴ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
ക്രൂര മർദ്ദനമാണ് മാസങ്ങളായി കുഞ്ഞ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശരീരമാസകലം കരീനിലിച്ച പാടുകളും നീർക്കെട്ടുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
അമ്മ മോനിഷയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹത്തിൽ ഉള്ള കുട്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിശാഖിന്റെ മർദ്ദനമെന്നു അയൽവാസി സിനിൽ പറഞ്ഞു. നടക്കുന്നതിനിടയിൽ അവശനായി കുട്ടി നിലത്തു വീഴുന്നത് കണ്ട തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകൾ നടത്തിയ പരിശോധനയിലാണ് പരിക്കുകൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.
കുട്ടിക്കൊപ്പം അമ്മയും മർദ്ദനത്തിന് ഇരയായിരുന്നു. മകൻ കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതായി വിശാഖിന്റെ അമ്മയും പറഞ്ഞു. അടിയേറ്റ കുട്ടിയുടെ ജനനേന്ദ്രിയം നീരുവെച്ചു വീങ്ങിയിട്ടുണ്ട്. വയർ വീർത്തിരിക്കുകയാണ്.
സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രതിയെ മർദിച്ചിരുന്നു. വിശാഖിനെതിരെ അമ്പലപ്പുഴ പോലീസ് വധ ശ്രമത്തിന് കേസ് എടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.