മൂന്ന് വയസ്സുള്ള മകനുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി. ഞായറാഴ്ച്ച രാവിലെ മുംബൈയിലെ നലസോപാര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആത്മഹത്യാശ്രമത്തിൽ (suicide attempt) കുഞ്ഞ് കൊല്ലപ്പെട്ടു.
രാജു വഗേല(30) എന്നയാളാണ് സ്വന്തം മകനുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. മകനുമായി നലസോപാര സ്റ്റേഷനിലെത്തിയ ഇയാൾ ട്രെയിൻ കാത്ത് നിന്നിരുന്നതായി റെയിൽവേ പൊലീസ് പറയുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്ക് മകനുമായി ഇയാൾ ചാടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ട്രെയിൻ തട്ടി രാജു കുറച്ച് ദൂരത്തേക്ക് തെറിച്ചു വീണു. കുഞ്ഞ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ലോക്കോ പൈലറ്റാണ് പൊലീസിൽ വിവരം അറിയിച്ചത്.
ജോലി ഇല്ലാത്തതും കുഞ്ഞിനെ നോക്കാൻ കഴിയാത്തതിലുമുള്ള നിരാശയാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗുരുതര പരിക്കുകളേറ്റ രാജുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ആരോഗ്യനില വീണ്ടെടുത്തതിനു ശേഷം മൊഴി രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിലവിൽ അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.