ഇന്റർഫേസ് /വാർത്ത /Crime / സ്കൂട്ടര്‍ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍

സ്കൂട്ടര്‍ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവട്ടാർ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

തിരുവട്ടാർ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

തിരുവട്ടാർ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

  • Share this:

സജ്ജയ കുമാർ, ന്യൂസ് 18

കന്യാകുമാരി : തിരുവട്ടാറിൽ സ്കൂട്ടറില്‍ വന്ന യുവതിയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഭവത്തിൽ മൂന്ന് പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. തിരുവട്ടാർ സ്വദേശിനി സുനിതയുടെ മാല കവർന്ന സംഭവത്തിലാണ് കുളച്ചൽ, ചെമ്പണ്‍വിള സ്വദേശി കുമാരദാസിന്റെ മകൻ പ്രേംദാസ് (23), കുളച്ചൽ, ഉടയാർവിള സ്വദേശി മുത്തുകുമാറിന്റെ മകൻ നിതീഷ് രാജാ (22),വഴക്കംപാറ, മണവിള സ്വദേശി വിഘ്‌നേഷ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ അരുളപ്പൻ, എസ്ഐ ശരവണ കുമാർ, എസ്ഐ രഘുബാലാജി എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Also Read-കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം സുനിത സ്കൂട്ടിയിൽ തിരുവട്ടാറിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ  ബൈക്കിലെത്തിയ മൂന്നംഗ സംഘം സുനിതയെ തടഞ്ഞു നിർത്തി കഴുത്തിൽ കിടന്നിരുന്ന 7 പവന്റെ മാലപൊട്ടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ബൈക്കുമായി രക്ഷപ്പെട്ടു.

പ്രതികളെ പിന്തുടർന്ന് എത്തിയ പ്രത്യേക അന്വേഷണ സംഘം നാഗർകോവിലിലെ സ്വർണ്ണ കടയിൽ വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ കൈവശം നിന്ന് 7 പവന്റെ സ്വർണ്ണവും പൊലീസ് പിടിച്ചെടുത്തു. തിരുവട്ടാർ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

First published:

Tags: Crime news, Kanyakumari, Steal jewelry