• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മോര്‍ഫുചെയ്ത ഫോട്ടോ കാണിച്ച് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണംതട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Arrest | മോര്‍ഫുചെയ്ത ഫോട്ടോ കാണിച്ച് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണംതട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

പെണ്‍കുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ഫോട്ടോ കൈക്കലാക്കുകയായിരുന്നു.

  • Share this:
    പത്തനംതിട്ട: വിദ്യാര്‍ഥിനിയെ മോര്‍ഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍(Arrest). എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം പി.എസ്.അലക്സ്(23), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കുസമീപം നിര്‍മാല്യത്തില്‍ അജിത്ത്(21), പന്തളം കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍(21)എന്നിവരാണ് അറസ്റ്റിലായത്.

    നവമാധ്യമംവഴി പെണ്‍കുട്ടിയുമായി ഒന്നാംപ്രതി അലക്സ് സൗഹൃദം സ്ഥാപിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ഫോട്ടോ കൈക്കലാക്കുകയായിരുന്നു. ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

    Also Read-Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

    POCSO | പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവ്


    പത്തനംതിട്ട: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവും ഒരു വര്‍ഷം രൂപ പിഴയും. പ്രതിയായ റോജിന്‍ ടി രാജു(28)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.

    പെണ്‍കുട്ടിയെ നിരന്തരമായി പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തിയും പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി പ്രതി ഭീഷണി തുടര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെക്കുകയുമായിരുന്നു.

    Also Read-Drug case | ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്തംഗം രാജിവെച്ചു

    പോക്‌സോ നാലാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷ അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും എന്നിങ്ങനെ 48 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നതിനാല്‍ 25 വര്‍ഷം തടവും പിഴ അടച്ചാല്‍ മതിയാകും.
    Published by:Jayesh Krishnan
    First published: