• HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്ന് വീടുകളിലെ പണവും മൊബൈൽ ഫോണുകളും കവർന്ന ഷാരൂഖ് ഖാനും സംഘവും തിരുവനന്തപുരത്ത് പിടിയിൽ

മൂന്ന് വീടുകളിലെ പണവും മൊബൈൽ ഫോണുകളും കവർന്ന ഷാരൂഖ് ഖാനും സംഘവും തിരുവനന്തപുരത്ത് പിടിയിൽ

കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖ് ഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്.

  • Share this:

    തിരുവനന്തപുരം: മൂന്നു വീടുകളിൽ കയറി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ചെറിയതുറയിലെ മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖ് ഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്.

    Also Read-മലപ്പുറത്ത് ആട് നെല്ല് തിന്നതിന് 13കാരിയെ ശ്വാസം മുട്ടിച്ചു; ആടിന്റെ അകിട് അടിച്ചു പൊട്ടിച്ചു; പ്രതിയെ പൊലീസ് രക്ഷിക്കുന്നതായി ആക്ഷേപം

    ചെറിയതുറ സ്വദേശികളായ ഇളവരസിയുടെ വീട്ടിൽ നിന്ന് 35000 രൂപ വിലയുളള മൊബൈൽ ഫോൺ, 5500 രൂപ വിലയുളള വാച്ച്, 5000 രൂപ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. തഥയൂസിന്‍റെ വീട്ടിൽ നിന്ന് 11500 രൂപ വിലയുളളമൊബൈൽ ഫോണാണ് കവർന്നത്. വാട്ട്‌സ് റോഡ് സ്വദേശിയുടെ വീട്ടിൽ നിന്ന് 14000 രൂപയുടെ മൊബൈൽ ഫോണും 2500 രൂപയുമാണ് പ്രതികൾ കവർന്നത്.

    കവർന്ന ഫോണുകളും പണവും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    Published by:Jayesh Krishnan
    First published: