നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; MDMA യുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

  Drug Seized | സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; MDMA യുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

  ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചത്.

  drugs

  drugs

  • Share this:
   പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന്(Drug) വേട്ട. മാരക മയക്കുമരുന്നുമായ എംഡിഎംഎയുമായി(MDMA Drugs) മൂന്ന് യുവാക്കള്‍ പിടിയില്‍(Arrest). ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ധീന്‍, അക്ഷയ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 16 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു.

   ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചത്. എക്‌സൈസും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

   അതേസമയം കഴിഞ്ഞ ദിവസം ആലുവയില്‍ നിന്ന് രണ്ടു കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്ന് തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

   Also Read-പോണേക്കരയില്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്; റിപ്പര്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയത് സഹതടവുകാരനോട്

   പുതുവത്സരാഘോഷത്തിന് മറവില്‍ സംസ്ഥാനത്തെ പല ഹോട്ടലുകളിലും ലഹരി പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പിന് പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി തുടങ്ങി. രാത്രി 10നു ശേഷം പാര്‍ട്ടികള്‍ അനുവദിക്കരുത്, സിസിടിവി നിരീക്ഷണം കര്‍ശനമാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

   Also Read-Arrest| വീട് വാടകയ്ക്കെടുത്ത് ചാരായവാറ്റ്; തിരുവനന്തപുരത്ത് രണ്ട് പേ‍ർ പിടിയിൽ

   തലസ്ഥാനത്തെയും എറണാകുളത്തെയും ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളെ പ്രത്യേകം നിരീക്ഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ലഹരി ഉപഭോഗം നടക്കുന്നത് ആയിട്ടാണ് പോലീസ് റിപ്പോര്‍ട്ട്.
   Published by:Jayesh Krishnan
   First published: