കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ വിചാരണക്കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ദുബായില്‍ നിന്ന് സ്വര്ണംക്കടത്തിയതിന്റെ മുഖ്യസൂത്രധാരന്‍ സിറാജുദ്ദിനാണെന്നും നേരത്തെയും ഇയാള്‍ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു.
സിറാജുദ്ദിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.
വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് കെ.പി. സിറാജുദ്ദിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കി. ഇറച്ചിവെട്ട് യന്ത്രത്തില്‍ മാത്രമല്ല മുന്‍പും കാര്‍ഗോ വഴി ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച പല ഉപകരണങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് വിടുന്നത് സിറാജുദ്ദിന് പതിവാക്കിയിരുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
വിവിധ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും സിറാജുദ്ദിന് സ്വര്‍ണം കടത്തിയിട്ടുണ്ട്. ഒടുവിലാണ് തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന് സാബിനും സംഘവുമായി സിറാജുദ്ദിന് ബന്ധം സ്ഥാപിച്ചത്.
സ്വര്‍ണംകടത്താന്‍ താല്പര്യം പ്രകടിപ്പിച്ച സാബിന് 65 ലക്ഷം രൂപയും സാബിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 35 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ സിറാജുദ്ദിന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചത്. പിന്നാലെ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ടേകാല്‍ കിലോയിലേറെ സ്വര്‍ണം സിറാജുദ്ദിന് നാട്ടിലേക്ക് അയച്ചു.
കേസില്‍ ഷാബിന് നേരത്തെ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തില്‍ പാര്‍സല്‍ ഏറ്റെടുക്കാനെത്തിയ നകുലിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജാമ്യത്തില്‍ പുറത്തിറങ്ഹി സിറാജുദ്ദിന്റം ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.