കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ ( meat slicer)സ്വർണം കടത്തിയ (Gold Smuggling )കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിനും കൂട്ടാളി സിറാജും അറസ്റ്റിൽ. ഇന്നലെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇരുവരെയും വിളിച്ചുവരുത്തുകയായിരുന്നു.
ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസിലാണ് അറസ്റ്റ്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്‍റെ പേരിലാണ് ഇറച്ചി വെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളിൽ ഒരാളാണ് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിൻ.
കേസിൽ ഇന്നലെ സിനിമ നിർമതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമാതാവാണ് കെ പി സിറാജുദ്ദീൻ. ഇയാൾക്കും സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം.
Also Read- ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസ്; സിനിമാ നിർമ്മാതാവിന്‍റെ വീട്ടിൽ പരിശോധന
നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. .
സംഭവത്തിൽ വൈസ് ചെയർമാന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ ലാപ്ടോപ് പിടിച്ചെടുത്തു.
Also Read- ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ റെയ്ഡ്: ലാപ്ടോപ്പ് പിടിച്ചെടുത്തു
തുരുത്തുമ്മേല്‍ എന്‍റര്‍പ്രൈസസിലെ നാലു ജിവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എന്നാൽ തന്റെ മകന് സംഭവവുമായി ബന്ധമില്ലെന്ന് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ എ ഇബ്രാഹിം പറഞ്ഞു.
അതേസമയം, തൃക്കാക്കര സ്വർണ്ണക്കടത്തുമായി ലീഗിന് ബന്ധമില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഹംസ അറിയിച്ചു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകന് ലീഗുമായി ബന്ധമില്ല. ഷാബിൽ സിപിഎം സഹയാത്രികനാണ്. മുസ്ലീം ലീഗ് അന്വേഷണത്തിനെതിരല്ല. അന്വേഷണം ആഴത്തിലേക്കിറങ്ങിയാൽ സിപിഎം ബന്ധം വെളിപ്പെടുമെന്നും ഹംസ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.