• HOME
  • »
  • NEWS
  • »
  • crime
  • »
  • 2 Year old girl Brutally assaulted| തൃക്കാക്കരയിൽ രണ്ട് വയസുകാരിക്ക് മർദ്ദനമേറ്റ സംഭവം: മാതൃ സഹോദരിയുടെ സുഹൃത്തിനെതിരെ കുട്ടിയുടെ പിതാവ്

2 Year old girl Brutally assaulted| തൃക്കാക്കരയിൽ രണ്ട് വയസുകാരിക്ക് മർദ്ദനമേറ്റ സംഭവം: മാതൃ സഹോദരിയുടെ സുഹൃത്തിനെതിരെ കുട്ടിയുടെ പിതാവ്

ആന്റണി ടിജിൻ  മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ  കുട്ടിയെ മർദിക്കാൻ സാധ്യതയുണ്ടെന്നും പിതാവ്  പറഞ്ഞു

  • Share this:
കൊച്ചി: തൃക്കാക്കരയിൽ (Thrikkakkara) രണ്ട് വയസുകാരിക്ക് മർദനമേറ്റ സംഭവത്തിൽ മാതൃസഹോദരിയുടെ സുഹൃത്തിനെതിരെ പിതാവ് രംഗത്ത് വന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ആന്റണി ടിജിൻ  മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ  കുട്ടിയെ മർദിക്കാൻ സാധ്യതയുണ്ടെന്നും പിതാവ്  പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസമായി  ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. നേരത്തെ എറണാകുളം കുമ്പളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. സഹോദരിയും  ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ  ആൻറണി ടിജിൻ പിന്നീട്  ഇവർക്കൊപ്പം തന്നെയായി താമസം.

ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. എന്നാൽ വീട്ടിൽ വച്ച്  മയക്കുമരുന്ന്  ഉപയോഗിച്ചതായി സംശയമുണ്ട് . ഇതിനെ തുടർന്ന്  കുമ്പളത്തെ  വീട്ടിൽ താമസിക്കുമ്പോൾ പനങ്ങാട് പോലീസ് സ്റ്റേഷനിൽ  പരാതി  നൽകിയിരുന്നതാണ്. സഹോദരിയുടെ ഭർത്താവും താനും ചേർന്നാണ്  പരാതി നൽകിയതെന്നും കുട്ടിയുടെ പിതാവ്  പറഞ്ഞു. പിന്നീട്  ഇവിടെ നിന്നും എറണാകുളത്തേക്ക് മാറുകയായിരുന്നു. അതിനു ശേഷം കാര്യമായി ഒരടുപ്പവും ഭാര്യയുമായും അവരുടെ  വീട്ടുകാരുമായും ഉണ്ടായിരുന്നില്ല. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ പോയതിനുശേഷമാണ് ദുരൂഹത വർദ്ധിച്ചത്.

Related News- 2 Year old girl Brutally assaulted| രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത; മാതൃസഹോദരിയെയും ഒപ്പം താമസിച്ചയാളെയും തിരഞ്ഞ് പോലീസ്

കുഞ്ഞിന് മറ്റ് അസുഖങ്ങൾ ഇല്ലെന്ന് കുട്ടിയുടെ അച്ഛൻ മൊഴി നല്‍കി. താൻ കുടുംബമായി കഴിയുമ്പോൾ  തികച്ചും സാധാരണ നിലയിൽ പെരുമാറിയിരുന്ന  കുട്ടിയായിരുന്നു  മകൾ. അവൾക്ക് അപസ്മാരമോ മറ്റ്  അസുഖങ്ങളോ  ഉണ്ടായിരുന്നില്ല. അസുഖം ഉണ്ടെന്ന് ഇപ്പോൾ മാത്രമാണ് അറിയുന്നത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടു നൽകണമെന്ന് പൊലീസിനോട് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര  പോലീസ്  മൊഴിയെടുത്ത ശേഷം കൊച്ചി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്കു മുന്നിലും  കുട്ടിയുടെ പിതാവ് എത്തിയിരുന്നു.

ഒരു മാസം മുൻപാണ്  തൃക്കാക്കര തെങ്ങോടുള്ള  ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് രഹസ്യമായാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ  വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലായതോടെ പുലർച്ചെ രണ്ടുമണിയോടെ സഹോദരിയുടെ കുടുംബം  തിരികെയെത്തി മടങ്ങി. വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കിയാണ് മടങ്ങിയത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇല്ല. പോലീസിലെ സൈബർ സെല്ലിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ ഉടമയോട് പറഞ്ഞത്.

Also Read- Brutally assaulted |തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു

അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ബാലാവകാശ നിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നൽകാത്തതിനാണ് കേസ്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക.  ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം  എന്ന നിലപാടിലാണ് പൊലീസ് . മർദ്ദനമേറ്റത്  എങ്ങനെ എന്നത് സംബന്ധിച്ച്  ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല. സംഭവത്തിൽ  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്.  വീട്ടിൽ ഉണ്ടായിരുന്ന  സഹോദരിയുടെയും  കുടുംബത്തിൻ്റെയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല.
Published by:Rajesh V
First published: