തൃശൂര്‍: വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടനെ അനുജന് കൊന്ന് കുഴിച്ചുമൂടി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. ചേര്‍പ്പ് മുത്തുള്ളിയാല് തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍ പരേതനായ ജോയിയുടെ മകന് ബാബു(27)വിനെയാണ് അനിയന് സാബു(25) കഴുത്തുഞെരിച്ച് കൊന്നു കുഴിച്ചുമൂടിയത്.
മാര്‍ച്ച് 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19-ന് സാബു ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 22-ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന് ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു.
എന്നാല്‍ പിറ്റേദിവസം മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. തുടര്‍ന്ന് കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ ചേര്‍പ്പ് പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയതിലാണ് മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടു. ബാബുവിന്റെ കൈയില്‍ പച്ചകുത്തിയിരുന്നു. കഴിഞ്ഞ 15 ന് രാത്രിയാണ് സംഭവം. ബാബുവിനെ കൊലപ്പെടുത്തി 300 മീറ്റര്‍ അകലെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതറിഞ്ഞ് സാബു ജനക്കൂട്ടത്തിനിടയില്‍ നില്‍പ്പുണ്ടായിരുന്നു. എന്നാല്‍, പോലീസിന്റെ സംശയങ്ങള്‍ക്ക് മുന്നില്‍ അധികനേരം പിടിച്ചുനില്ക്കാന് സാബുവിന് കഴിഞ്ഞില്ല. വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.