• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശ്ശൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ തീകൊളുത്തിയ അമ്മ മരിച്ചു

തൃശ്ശൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ തീകൊളുത്തിയ അമ്മ മരിച്ചു

മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശ്ശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ തീകൊളുത്തിയ അമ്മ മരിച്ചു. തൃശൂർ പുന്നയൂർക്കുളത്ത് ചമ്മന്നൂർ സ്വദേശി ശ്രീമതി (75)യാണ് മരിച്ചത്. ഇന്നലെയാണ് ശ്രീമതിയെ മകൻ മനോജ് (40)തീകൊളുത്തിയത്.

    ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മനോജിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു..

    Also Read- മദ്യം വാങ്ങാൻ പണം നൽകിയില്ല; ചാവക്കാട് മകൻ അമ്മയെ തീകൊളുത്തി

    ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണം കിട്ടാത്തതിനെ തുടർന്ന് മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മനോജിന് മാനസീകാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

    തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം; പെൺകുട്ടികളെ ഓടിച്ചിട്ട് തല്ലി

    തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. ഈ മാസം നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം.

    Also Read- കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നാടന്‍ ബോംബേറ്

    പെൺകുട്ടികളെയടക്കം വടി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു.
    Published by:Naseeba TC
    First published: