തിരുവനന്തപുരം: ദേശീയപാതയില്‍ പ്രാവച്ചമ്പലത്ത് പ്രവര്‍ത്തിക്കുന്ന കെടിഡിസി ബിയര്‍ പാര്‍ലറില്‍ മോഷണം. ഒന്‍പതിനായിരം രൂപയും നാല് കുപ്പി വൈനും ബിയറുമാണ് മോഷ്ടിച്ചത്. ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ മോഷണം നടന്നത്.
പുലര്‍ച്ചെ സമീപത്തെ കെട്ടിടം വഴി ബിയര്‍ പാര്‍ലറിന്റെ മുകളിലത്തെ നിലയിലെത്തിയശേഷം ജനാലയുടെ ചില്ല് പൊട്ടിച്ച് മോഷ്ടാക്കള്‍ അകത്തുകയറി ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ചിരുന്ന 40,000 രൂപയും 10 കുപ്പി ബിയറുമാണ് മോഷ്ടിച്ചത്. ഇത്തവണയും മോഷണം നടത്തിയതും.
കഴിഞ്ഞ തവണ മോഷണത്തിനിടെ പൊട്ടിച്ച ജനാലച്ചില്ല് മാറ്റി പുതിയത് ഇട്ടിരുന്നു ആ ചില്ല് പൊട്ടിച്ചാണ് അകത്ത് കയറിയത്. മോഷ്ടിക്കാനെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ കയറിയ മോഷ്ടാക്കളെപ്പോലെ രണ്ടുപേരാണ് ഇത്തവണയും മോഷണം നടത്തിയത്.
ബിയര്‍ പാര്‍ലറില്‍ മോഷണം നടത്തിയതിന് ശേഷം മോഷ്ടാക്കള്‍ തൊട്ടടുത്ത കംപ്യൂട്ടര്‍ സെന്ററില്‍ കയറി സര്വീസിനുവെച്ചിരുന്ന ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്ക്കുകളും ബാഗുകളിലാക്കുന്ന സമയത്ത് സമീപത്തെ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്ന് പൊലീസിനെ വിളിച്ചു. സ്ഥലത്ത് പൊലീസെത്തി കെട്ടിടം വളയാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ആദ്യത്തെ മോഷണം നടത്തിയവരുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ആലപ്പുഴ: അമിതമായി മദ്യപിച്ച്(Drunken) കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പൊലീസിന്(Police) കൈമാറി. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഇവരെ കണ്ടത്. കൊട്ടാരത്തില്പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്.
രണ്ടുപേരും അമിതമായി മദ്യപിച്ച നിലയിലായിരുന്നു. സ്ത്രീ ആരാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പരബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിച്ചത്. എന്നാല്‍ ഇയാള്‍ മര്‍ദിച്ചെന്ന് സ്ത്രീ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വാടകയ്ക്കെടുത്ത കാറിലാണ് ഇവര്‍ എത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് ചെന്നിത്തല സ്വദേശിയായ ഇയാളുടെ പേരില്‍ പൊലീസ് കേസെടുത്തു. മുതുകുളം സ്വദേശിനായി സ്ത്രീയെ വിട്ടയച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.