• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടിക് ടോക്കിൽ മിന്നും താരം; യുവാവുമായുള്ള പ്രണയം വീട്ടമ്മയെ എത്തിച്ചത് അനാഥാലയത്തിൽ

മൂവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മയുടെ ജീവിതമാണ് ടിക് ടോക്ക് കീഴ്മേൽ മറിച്ചത്.

News18 Malayalam | news18-malayalam
Updated: November 3, 2019, 6:32 PM IST
ടിക് ടോക്കിൽ മിന്നും താരം; യുവാവുമായുള്ള പ്രണയം വീട്ടമ്മയെ എത്തിച്ചത് അനാഥാലയത്തിൽ
ടിക് ടോക്ക്
  • Share this:
കൊച്ചി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ നൂറുകണക്കിന് ആരാധകരെ നേടിയ വീട്ടമ്മ ഇപ്പോൽ അനാഥാലയത്തിലെ അന്തേവാസി. മുവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മയുടെ ജീവിതമാണ് ടിക് ടോക്ക് കീഴ്മേൽ മറിച്ചത്. കടുത്ത ആരാധകനെന്ന പേരിൽ വീട്ടമ്മയുമായി ടിക് ടോക്കിൽ സൗഹൃദമുണ്ടാക്കിയ യുവാവാണ് വീട്ടമ്മയുടെ ജീവിതത്തിൽ വില്ലനായത്. യുവാവുമായുള്ള സൗഹൃദം ക്രമേണ കടുത്ത പ്രണയത്തിലേക്ക് വഴിമാറി.

പ്രണയം തുടരുന്നതിനിടെ യുവാവിനൊപ്പമുള്ള വീട്ടമ്മയുടെ സെൽഫി ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോണിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ അപ്രതീക്ഷിതമായാണ് ഭർത്താവ് കണ്ടത്. ഇതോടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടു.

അഭയം തേടി യുവതി സ്വന്തം വീട്ടിലെത്തിയെങ്കിലും അവരും സംരക്ഷിക്കാൻ തയാറായില്ല. ഇതോടെ കാമുകന് മുന്നിൽ വീട്ടമ്മയെത്തി. എന്നാൽ അയാളും കൈയ്യൊഴിഞ്ഞു.

ഇതോടെ യുവതി പൊലീസിനെ സമീപിച്ചു. ഭർത്താവിനെയും കാമുകനെയും വീട്ടുകാരെയും വിളിച്ചുവരുത്തിയ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാൻ ആരും തയാറായില്ല. ഇതോടെ പൊലീസ് ഇടപെട്ട് അവരെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.

Also Read ടിക് ടോക് വീഡിയോയ്ക്കായി ജീപ്പിന് തീയിട്ടു: യുവാവ് അറസ്റ്റിൽ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍