• HOME
 • »
 • NEWS
 • »
 • crime
 • »
 • Tik Tok Star Arrested | കവര്‍ച്ചാ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ; ഡാന്‍സ് വീഡിയോകളിലെ ഷൂ നിര്‍ണായക തെളിവ്

Tik Tok Star Arrested | കവര്‍ച്ചാ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ; ഡാന്‍സ് വീഡിയോകളിലെ ഷൂ നിര്‍ണായക തെളിവ്

മൂന്ന് മാസത്തിനിടെ നാല് കടകൾ കൊള്ളയടിച്ച ടിക് ടോക് താരം പിടിയിൽ

 • Share this:
  കവര്‍ച്ച കേസില്‍ തെളിവായത് ടിക് ടോക് (Tik Tok)താരത്തിന്റെ ഷൂസ് (Shoes). ഡെട്രോയിറ്റില്‍ ആയുധവുമായി എത്തി കവർച്ച നടത്തുന്ന പ്രതിയെ കണ്ടെത്താനായി ഫെഡറല്‍ ഏജന്റുമാർ (federal agents) നടത്തിയ അന്വേഷണത്തിൽ ടിക് ടോക് താരം (tik tok user) പിടിയിൽ. പ്രതിയെ കുടുക്കിയ പ്രധാന തെളിവ് താരത്തിന്റെ ഷൂസ് തന്നെയാണ്. ചോസെന്‍ ടെറല്‍-ഹന്ന (22) എന്നായാളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഡെട്രോയിറ്റ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, ടെറല്‍ ഹന്നയെ ബുധനാഴ്ച എഫ്ബിഐ ഏജന്റുമാര്‍ അറസ്റ്റ്(arrest) ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് കടകൾ കൊള്ളയടിച്ചതായി ഇയാള്‍ സമ്മതിച്ചു.

  ടിക് ടോക്കിൽ 149,000-ലധികം ഫോളോവേഴ്സുള്ള ടെറല്‍-ഹന്നയുടെ ടിക് ടോക് അക്കൗണ്ടായ ChozenWrldൽ പോസ്റ്റ് ചെയ്ത വീഡിയോകളാണ് അന്വേഷണ സംഘത്തെ സഹായിച്ചത്. നൈക്കിന്റെ വെളുപ്പിൽ ചുവന്ന പൊട്ടുകളുള്ള ഷൂസ് (shoes) ധരിച്ചുകൊണ്ടുള്ള ഡാന്‍സ് വീഡിയോ ആണ് പ്രധാന തെളിവായി കണ്ടെത്തിയത്. ഈ ഷൂസ് ഉപയോഗിച്ച് മോഷണം നടന്ന സ്ഥലവുമായി പ്രതിയെ ബന്ധിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കവര്‍ച്ച, അധിക്രമിച്ച് കയറൽ, തോക്ക് കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ടെറല്‍-ഹന്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടി വരുന്ന കുറ്റകൃത്യങ്ങളാണിവ.

  Also Read-Arrest | ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് മർദനം; രണ്ട് CPM പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകാമെന്നും പൊലീസ്

  നാല് മോഷണങ്ങളും സമാനമായ രീതിയിലാണ് ടെറല്‍-ഹന്ന വിവരിച്ചത്. ആദ്യത്തേത് ഡിസംബര്‍ 1 നാണ് നടത്തിയത്. സമാനമായ കുറ്റകൃത്യങ്ങള്‍ ജനുവരി 13, ജനുവരി 26, ഫെബ്രുവരി 1 തീയതികളിലും നടത്തി. ഇയാള്‍ ഓരോ തവണയും ഒരേ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നതെന്ന് സാക്ഷികള്‍ പറയുന്നു. ഒരു ടുബാക്കോ സ്റ്റോറില്‍ നടന്ന രണ്ടാമത്തെ കവര്‍ച്ചയില്‍ പ്രതിയുടെ കറുത്ത മുഖം മൂടിയ്ക്കുള്ളിൽ നിന്ന് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് മുടി പുറത്തേക്ക് കിടക്കുന്നത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ടെറല്‍ ഹന്നയുടെ ടിക് ടോക് അക്കൗണ്ടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.

  Also Read-Blinded by toilet cleaner | വയോധികയുടെ കണ്ണിൽ ടോയ്‌ലെറ്റ് ക്ളീനർ ഒഴിച്ച് അന്ധയാക്കി; മോഷണം നടത്താൻ വേലക്കാരിയുടെ കൊടും ക്രൂരത 

  ടിക് ടോക്കറുടെ ശാരീരികമായ ചില പ്രത്യേകതകൾ ദൃക്‌സാക്ഷികള്‍ പറഞ്ഞ അടയാളങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഒരു എഫ്ബിഐ ടാസ്‌ക് ഓഫീസര്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ചില ദൃക്‌സാക്ഷികള്‍ പ്രതി ഒരു വെള്ളക്കാരനാണെന്നും പറഞ്ഞിരുന്നു.

  ''ടെറല്‍-ഹന്ന ടിക് ടോക് വീഡിയോകളില്‍ ധരിച്ചിരുന്ന ഷൂസും കവർച്ച നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന ഷൂസും തമ്മിൽ സാമ്യമുണ്ടായിരുന്നുവെന്ന് '' ടാസ്‌ക് ഫോഴ്സ് ഓഫീസര്‍ വ്യക്തമാക്കി.

  Also Read-Liquor Sale | ചിക്കൻ സ്റ്റാളിന്‍റെ മറവിൽ ഡ്രൈഡേയിൽ മദ്യവിൽപന; യുവാവ് പിടിയിൽ

  തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥർ ടെറല്‍-ഹന്നയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും കവര്‍ച്ചകളില്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന വസ്തുക്കള്‍ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

  ചൈനയിൽ കഴിഞ്ഞ വർഷം 160 അടി ഉയ‍രത്തിലുള്ള ക്രെയിനിൽ നിന്ന് വീണ് ടിക് ടോക്ക‍ർ മരിച്ചിരുന്നു. ക്യാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിൻ എന്ന ടിക് ടോക്കർ ക്രെയിനിൽ നിന്ന് താഴേയ്ക്ക് വീണത്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ റെക്കോ‍ർഡാകുകയും ചെയ്തിരുന്നു.
  Published by:Jayesh Krishnan
  First published: