HOME » NEWS » Crime » TO ESCAPE RAPISTS GIRL JUMPS 30 FT FROM WINDOW

ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി; പെൺകുട്ടിക്ക് രക്ഷകരായി പൊലീസ്

അനുനയിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പെൺകുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 15, 2021, 3:30 PM IST
ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി; പെൺകുട്ടിക്ക് രക്ഷകരായി പൊലീസ്
Screengrab
  • Share this:
ബർണോൾ: ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. റഷ്യയിലെ അൽടായിലുള്ള ബർണോൾ സിറ്റിയിലാണ് സംഭവം. മുപ്പത് അടി ഉയരത്തിൽ നിന്നാണ് പെൺകുട്ടി പുറത്തേക്ക് ചാടിയത്.

രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ മർദിച്ച് അവശയാക്കി ലൈംഗികമായി അക്രമിക്കുകയായിരുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ പെൺകുട്ടി ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനൽ വഴി പുറത്തേക്ക് ചാടാൻ ‌നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. പതിനെട്ട് വയസ്സുള്ള പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. അനുനയിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പെൺകുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.

എന്നാൽ താഴേക്ക് ചാടിയ പെൺകുട്ടിയെ സമയോചിതമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചു. ഒലേഗ് കൊറോബ്കിൻ, അലക്സാണ്ടർ ബെദുഷെവ് എന്നിവരാണ് പെൺകുട്ടിയുടെ രക്ഷകരായത്.

Also Read-ഡീസലിന് പകരം പെട്രോൾ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുൾ ടാങ്ക് ഡീസൽ നൽകി പമ്പ് ഉടമ

ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് കെട്ടിടത്തിന്റെ ജനലിൽ നിൽക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭയന്ന് വിറച്ചു നിൽകുന്ന പെൺകുട്ടിയെ അനുനയിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടയിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർ കെട്ടിടത്തിന് അകത്ത് കയറി പെൺകുട്ടിയുള്ള ഫ്ലാറ്റ് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിൽ ആംബുലൻസും സ്ഥലത്തെത്തി. ഈ സമയത്ത് പെൺകുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.

Also Read-മകളെ പീഡിപ്പിച്ചു; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ പരാതി നല്‍കി ഗായിക

പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി പെൺകുട്ടിയെ പിടിച്ചതുകൊണ്ട് ജീവൻ അപകടത്തിലായില്ല. എന്നാൽ കാലിന് ചെറിയ പരിക്കുണ്ട്. ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുംചെയ്തു .

അതേസമയം, ഫ്ലാറ്റിൽ 19 വയസ്സുള്ള മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നതായി ആക്രമണത്തിന് ഇരയായ പെൺകുട്ടി പൊലീസിനെ അറിയിച്ചു. ഈ യുവതിയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. പെൺകുട്ടിയോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. 37 ഉം 26 വയസ്സുള്ള രണ്ട് പേർക്കൊപ്പം 19 വയസ്സുള്ള യുവതിയും ചേർന്നായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയെ കബളിപ്പിച്ച് ഫ്ലാറ്റിലേക്ക് എത്തിച്ചതിന് ശേഷം മൂന്ന് പേരും ചേർന്ന് മർദിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

മറ്റൊരു സംഭവത്തിൽ, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് ഇലവുതിട്ട പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

കുറച്ചുനാൾ മുമ്പാണ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടർന്ന് നേരിൽ കാണാനായി പെൺകുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഷിതിൻ ഷിജു പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയുമായി ഇയാൾ സംസാരിക്കാതെയായി. ഇതോടെയാണ് പെൺകുട്ടി സംഭവം വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാരുമൊത്ത് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Published by: Naseeba TC
First published: April 15, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories