നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അശ്ലീലദൃശ്യങ്ങൾ ആസ്വദിക്കാൻ ചെലവിട്ടത് മുതലാളിയുടെ 2 കോടിരൂപ; ജ്വല്ലറിയിലെ അക്കൗണ്ടന്റ് പിടിയിൽ

  അശ്ലീലദൃശ്യങ്ങൾ ആസ്വദിക്കാൻ ചെലവിട്ടത് മുതലാളിയുടെ 2 കോടിരൂപ; ജ്വല്ലറിയിലെ അക്കൗണ്ടന്റ് പിടിയിൽ

  ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും ഡെബിറ്റ് കാർഡും ഉടമ നൽകിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ കാണാൻ ജ്വല്ലറി ജീവനക്കാരൻ ചെലവാക്കിയത് രണ്ട് കോടിയോളം രൂപ. അതും ഉടമയുടെ അക്കൗണ്ടിൽ നിന്ന്. ഡൽഹിയിലെ കരോൾബാഗിലാണ് സംഭവം. സംഭവത്തിൽ ജ്വല്ലറി ജീവനക്കാരനായ മഹേഷ് ചന്ദ് ബദോല(42) പൊലീസ് അറസ്റ്റ് ചെയ്തു.

   അഡൽറ്റ് വീഡിയോ പ്രദർശിപ്പിക്കുന്ന ചൈനീസ് ലൈവ് ചാറ്റ് മൊബൈൽ ആപ്പിലേക്കാണ് ജ്വല്ലറിയിലെ അക്കൗണ്ടന്റായ മഹേഷ് ചന്ദ് പണം നൽകിയത്. ജ്വല്ലറി ഉടമയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

   ജ്വല്ലറിയിൽ 17 വർഷമായി അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാളാണ് മഹേഷ് ചന്ദ്. ദീർഘകാലം ജോലി ചെയ്തുവരുന്നതിനാൽ ഉടമയായ ദിനേഷ് കുമാറിന്റെ വിശ്വസ്തൻ കൂടിയായിരുന്നു. ആദ്യം അക്കൗണ്ടിങ് ജോലികൾ മാത്രം ചെയ്തിരുന്ന മഹേഷിന് പിന്നീട് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും ഡെബിറ്റ് കാർഡും ഉടമ നൽകിയിരുന്നു.

   ഇത് ദുരുപയോഗം ചെയ്താണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി സ്ഥാപനത്തിന്റെ പണം ഉപയോഗിച്ചത്. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പരായിരുന്നു മഹേഷ് ചന്ദ് ഉപയോഗിച്ചിരുന്നത്.

   ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തിയതോടെയാണ് 2019 മുതൽ രണ്ട് കോടിയോളം രൂപ നഷ്ടമായതായി കണ്ടെത്തിയത്. പേടിഎം വഴി ഓൺലൈൻ ആപ്ലിക്കേഷനായ ബിഗോയിലേക്കാണ് പണം പോയതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് അക്കൗണ്ടന്റായ മഹേഷിലേക്ക് എത്തിയത്.

   2019 ൽ തന്നെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് പിന്നീട് ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം ഏറ്റെടുത്തു.

   ജ്വല്ലറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും പണം പേടിഎം വഴി മഹേഷ് ചന്ദയുടെ അക്കൗണ്ടിലേക്കും അതിൽ നിന്ന് ഓൺലൈൻ അപ്ലിക്കേഷനിലേക്കും ഇയാൾ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പേടിഎം ഇക്കാര്യം അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

   സംഭവം കൈയ്യോടെ പിടികൂടിയതോടെ ഒളിവിൽ പോയ മഹേഷ് ചന്ദയെ ഡൽഹി ബുരാരി മേഖലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
   Published by:Naseeba TC
   First published:
   )}