• HOME
  • »
  • NEWS
  • »
  • crime
  • »
  • Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.

Image: ANI

Image: ANI

  • Share this:
ഹൈദരാബാദിൽ കാറിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം (Hyderabad Gangrape)ചെയ്ത കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയച്ചു. സംഭവത്തിൽ പതിനെട്ട് വയസ്സുള്ള യുവാവ് അറസ്റ്റിലായിരുന്നു.

പ്രതികളിൽ പ്രായപൂർത്തിയായ രണ്ട് പേരിൽ ഒരാൾ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ ടിആർഎസ് നേതാവിന്റെ കുടുംബത്തിലുള്ളതാണെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ഒരാളുടെ പേര് മാത്രമാണ് പെൺകുട്ടിയുടെ മൊഴിൽ പറയുന്നത്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.

Also Read-ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ

അതേസമയം, പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്ത പൊലീസ് തള്ളിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിൽ എംഎൽഎയുടെ മകന് സംഭവത്തിൽ പങ്കില്ലെന്നാണ് മനസ്സിലായതെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹൈദരാബാദ് വെസ്റ്റ് സോൺ ഡിസിപി ജോയൽ ഡേവിസ് പ്രതസമ്മേളനത്തിൽ അറിയിച്ചു.


ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിയുടെ കൊച്ചുമകനെതിരെയുളള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എവിടെയാണെന്ന് ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ നിയമപ്രകാരം രാത്രിയിൽ തടങ്കലിൽ വയ്ക്കാൻ സാധിക്കാത്തതിനാൽ പിടികൂടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഒരു വിഐപിയുടെ മകനാണ് ഇതെന്നും ഡിസിപി സ്ഥിരീകരിച്ചു.


മെയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Published by:Naseeba TC
First published: