• HOME
 • »
 • NEWS
 • »
 • crime
 • »
 • വീണ്ടും ടോട്ടൽ ഫോർ യു മോഡൽ തട്ടിപ്പ്; കോടികൾ തട്ടിച്ച് ഓഷ്യാനെസ് ക്യൂനെറ്റ്; കരുവാക്കിയത് കോളേജ് വിദ്യാർഥികളെ

വീണ്ടും ടോട്ടൽ ഫോർ യു മോഡൽ തട്ടിപ്പ്; കോടികൾ തട്ടിച്ച് ഓഷ്യാനെസ് ക്യൂനെറ്റ്; കരുവാക്കിയത് കോളേജ് വിദ്യാർഥികളെ

പ്രഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളെ കരുവാക്കി കോടികളാണ് കമ്പനി തട്ടിച്ചത്.

bank fraud

bank fraud

 • Last Updated :
 • Share this:
  തിരുവനന്തപുരം: ടോട്ടൽ ഫോർ യു മോഡലിൽ വീണ്ടും തട്ടിപ്പ്. നഗരത്തിൽ പ്രവർത്തിക്കുന്ന ഓഷ്യാനെസ് ക്യൂനെറ്റ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. പ്രഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളെ കരുവാക്കി കോടികളാണ് കമ്പനി തട്ടിച്ചത്. കമ്പനി നടത്തിപ്പുകാർ പലരെയും ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

  also read: കസ്റ്റഡിയിലെടുത്ത നായ്ക്കൾ ബാങ്കിന് ബാധ്യതയായി; ഉടമകൾ ഏറ്റെടുത്തില്ലെങ്കിൽ വിൽക്കുമെന്ന് നോട്ടീസ്

  പ്രതികളായ അബ്ദുള്ള, അശ്വിൻ, അക്ഷയ് കൃഷ്ണ, ഗോവിന്ദ് എന്നിവർ ഒളിവിലാണ്. ഇവർ ബെംഗളൂരുവിലെന്നാണ് സംശയം. തട്ടിപ്പിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശിയായ അബ്ദുള്ള ക്വാറി ഉടമയായ പിതാവ് വഴി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ പിടികൂടാൻ ബെംഗളൂരു പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

  വാഗ്ദാനങ്ങൾ നൽകി തട്ടിപ്പ്

  ബിഎം ഡബ്ല്യു 6 സീരീസ് കാർ, റോളക്സ് വാച്ച്, ടൂർ പാക്കേജ് തുടങ്ങി വമ്പൻ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ്. ഇതിനായി പ്രീമിയമായി വൻതുക പലരിൽ നിന്നും വാങ്ങി. ആദ്യഘട്ടമായി 48000 രൂപ മുതൽ 58000 രൂപ വരെ നിക്ഷേപിക്കണം. തുടർന്ന് കൂടുതൽ പേരെ ചേർക്കുമ്പോഴാണ് വരുമാനം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഉന്നതരുടെ മക്കളാണ് കുടുങ്ങിയത്. അതിനാൽ പലരും പരാതിപ്പെടാൻ പോലും മടിക്കുന്നു.

  ക്ലാസിനെന്ന് പറഞ്ഞ് കൂട്ടുകാർ കൊണ്ടുപോയ മകൻ തട്ടിപ്പിനിര

  സർവെ വകുപ്പിൽ ഉദ്യോഗസ്ഥനായ അച്ഛൻ എൻജിനീയറിംഗ് വിദ്യാർഥിയായ മകന്‍ തട്ടിപ്പിനിരയായത് വളരെ വൈകിയാണ് അറിഞ്ഞത്. പഠിക്കാൻ മിടുക്കനായ ഏക മകന്‍ എസ് എസ് എൽസിക്ക് മുഴുവൻ എ പ്ലസ് നേടിയപ്പോൾ 1.50 ലക്ഷം വില വരുന്ന ക്യാമറ സമ്മാനിച്ചിരുന്നു. ഈ മകൻ പ്ലസ്ടുവിലും എൻട്രൻസിലും മികച്ച വിജയം നേടി. സുഹൃത്തിനെപ്പോലെ പെരുമാറിയിരുന്ന മകനെ അടുത്തിടെ കൂട്ടുകാർ ഒരു ക്ലാസിനെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. അതിനു ശേഷം മകൻ പല കാര്യങ്ങളും പങ്കുവയ്ക്കാതായതായി അച്ഛൻ പറയുന്നു. മുറി പരിശോധിച്ചപ്പോൾ ക്യാമറ കാണാത്തതിനെ തുടർന്നാണ് മകൻ തട്ടിപ്പിനിരയായത് അറിഞ്ഞത്. 50000 രൂപയ്ക്ക് ക്യാമറ വിറ്റ് ക്യൂനെറ്റിൽ നിക്ഷേപിച്ചു. കമ്പനി അധികൃതരെ സമീപിച്ചപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

  തട്ടിപ്പു കേന്ദ്രം ആദ്യം പാൽക്കുളങ്ങരയിൽ ; പിന്നീട് കുറവൻ കോണത്തേക്ക്

  ക്യുനെറ്റിന്റെ തട്ടിപ്പ് കേന്ദ്രം പാൽക്കുളങ്ങരയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. പാൽക്കുളങ്ങര യുപി സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്താണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. വിലയേറിയ കാറിലും ബൈക്കിലുമായി വിദ്യാർഥികൾ എത്തിയതോടെ സമീപത്തെ വീട്ടുകാർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഓഫീസ് കുറവൻകോണത്തേക്ക് മാറ്റുകയായിരുന്നു.
  First published: