• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിതയുടെ സംസ്‌കാരം സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു; മരണത്തില്‍ ദുരൂഹത


Updated: June 23, 2018, 5:26 PM IST
വിദേശവനിതയുടെ സംസ്‌കാരം സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു; മരണത്തില്‍ ദുരൂഹത

Updated: June 23, 2018, 5:26 PM IST
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ. കൊലപാതകം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല.

കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിന് താല്‍പര്യമെന്നും കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആന്‍ഡ്രു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ലിഗയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ആന്‍ഡ്രൂ പറഞ്ഞു. ജൂണ്‍ ആറിന് മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഇതില്‍ സംശയമുണ്ടെന്നും പൊലീസിന് ഇതില്‍ എന്താണ് നേട്ടമെന്നും ആന്‍ഡ്രൂസ് ചോദിക്കുന്നു.

പൊലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20-25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും നിര്‍ബന്ധിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണെന്നും മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാര്‍ നേരത്തെ തന്നെ കണ്ടിരുന്നെങ്കിലും അവരും പോലീസിനോട് പറയാന്‍ തയ്യാറാകാതിരുന്നത് ദുരൂഹമാണെന്നും സുഹൃത്ത് പറയുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്നങ്ങള്‍ വേണ്ടെന്നുവെച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. പോലീസ് ഒരു കാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ലെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു.
First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍