• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിതയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനുശേഷം: രണ്ടു പേര്‍ അറസ്റ്റില്‍


Updated: May 3, 2018, 9:55 PM IST
വിദേശവനിതയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനുശേഷം: രണ്ടു പേര്‍ അറസ്റ്റില്‍

Updated: May 3, 2018, 9:55 PM IST
തിരുവനന്തപുരം: തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ടത് ബലാത്സംഗം ചെറുക്കുന്നതിനിടെയാണെന്ന് സംസ്ഥാന പൊലീസ് മേദാവി ലോക്നാഥ് ബെഹ്റ.

പ്രതികള്‍ യുവതിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിനു ശേഷമായിരുന്നു കൊലപാതകം.

പ്രതികളായ പുനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റു ചെയ്‌തെന്നും പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയുട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

വിദേശ വനിതയെ കാണാതായ മാര്‍ച്ച് 14ന് തന്നെ കൊലപാതകം നടന്നിരുന്നു. കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ പ്രതികള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്.

കേസില്‍ വിശദമായ അന്വേഷണം ഇനിയും ആവശ്യമുണ്ടെന്നും ഡി.ജി.പി അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെയും ബന്ധുക്കളുടെയും ചിത്രം ഇനി മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
Loading...
ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം നല്‍കുമെന്നും ഡി.ജി.പി അറിയിച്ചു.

കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഐ.ജി മനോജ് ഏബ്രഹാമും അറിയിച്ചു.

 
First published: May 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍