• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹെല്‍മറ്റ് ഇല്ലാത്ത യാത്രക്കാരെ ചെരുപ്പ്‌കൊണ്ട് എറിഞ്ഞു വീഴ്ത്തി പൊലീസുകരന്‍


Updated: May 1, 2018, 6:19 PM IST
ഹെല്‍മറ്റ് ഇല്ലാത്ത യാത്രക്കാരെ ചെരുപ്പ്‌കൊണ്ട് എറിഞ്ഞു വീഴ്ത്തി പൊലീസുകരന്‍

Updated: May 1, 2018, 6:19 PM IST
ന്യൂഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാത്ത ബൈക്കു യാത്രികരെ ചെരുപ്പുകൊണ്ട് എറിഞ്ഞു വീഴ്ത്തുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസുകാരനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 20-ന് ബംഗലുരു ബി.ഇ.എല്‍ റോഡിലായിരുന്നു സംഭവം.

വഴിയരികില്‍ കാത്തുനില്‍ക്കുന്ന രണ്ട് പൊലീസുകാരിലൊരാള്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് നേരേ ചെരിപ്പൂരി എറിയുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഏറ് കൊണ്ടിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയും ചെയ്തു.

ചെരിപ്പേറിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബിലൂടെ ബുധനാഴ്ചയാണ് എത്തിയത്. ഋഷഭ് ചാറ്റര്‍ജി എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്.
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍