എറണാകുളം കളമശേരിയിൽ കഞ്ചാവ് മിഠായിയും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുമായി അച്ഛനും മകനും പിടിയില്‍. 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബെൽഗാം സ്വദേശികളായ യി.സെറ്റപ്പ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.
കണ്ടെയ്നർ റോഡിൽ ഡെക്കാത്ത് ലോണിന് സമീപത്തു നിന്നുമാണ് വലിയ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. പൂനെയിൽ നിന്നും കൊച്ചിയിലേക് കൊണ്ടുവന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഡിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ലോറിയിൽ ചാക്കിനകത്താക്കി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
കളമശേരി പോലീസും ഷാഡോ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചിയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വസ്തുക്കളുടെ ഉപയോഗം വർധിക്കുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. പൂനെയിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കയറ്റി കൊണ്ട് വന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.