നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം നടത്തിയ സംഭവം ; രണ്ട് പേർ പോലീസ് പിടിയിൽ

  Arrest | തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം നടത്തിയ സംഭവം ; രണ്ട് പേർ പോലീസ് പിടിയിൽ

  ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ അനിൽകുമാർ രാജീവ് എന്നിവരെയാണ് ശ്രീകാര്യം പോലീസ്   കസ്റ്റഡിയിലെടുത്തത്. 

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ (Transgender) ആക്രമിച്ച സംഭവത്തില്‍ രണ്ട് പേർ പോലീസ് പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പോലീസ്   കസ്റ്റഡിയിലെടുത്തത്.

   കഴിഞ്ഞ വെളളിയാഴ്ചയാണ് മദ്യപിച്ചെത്തിയ സംഘം  ട്രാൻസ്ജെൻഡറായ ആൽബിന്റെ സഹോദരി ലൈജുവിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

   തടയാൻ ശ്രമിക്കുന്നതിനെടെയാണ്  ആൽബിനെ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ആൽബിന്റെ തലക്ക് പരിക്ക് സംഭവിച്ചിരുന്നു.

   അതേ സമയം തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍(Goons) തമ്മില്‍ ഏറ്റുമുട്ടി. പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘങ്ങളാണ് വട്ടിയൂര്‍ക്കാവിന് സമീപം കച്ചാണി സ്‌കൂള്‍ ജംഗ്ഷ് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

   പോലീസ്  സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമണം നടത്തിയവരെ കണ്ടെത്തനായില്ല. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയി. ലഹരി ഉപയോഗിച്ച് ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

   തിരുവനന്തപുരത്ത് കഴിഞ്ഞകുറച്ചു നാളുകളായി തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി സംഭവ സ്ഥലം സന്ദര്‍ശിച്ചു.

   എറണാകുളത്ത് ഗുണ്ടാ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

   Also Read-Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

   തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   Caste killing | ജാതി മാറി പ്രണയിച്ച18കാരിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍

   ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയിച്ചതിന് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും സഹോദരഭാര്യയെയും പോലീസ്  അറസ്റ്റ് ചെയ്തു.

   റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 60 റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകളാണ്  പോലീസ്  പരിശോധിച്ചത്. പെണ്‍കുട്ടി സഹോദരന്മാടൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

   ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂത്ത സഹോദരനും സഹോദര ഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട്  പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ഇളയ സഹോദരന്‍ ബിഹാറിലേക്ക് മടങ്ങി.

   Also Read-Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

   ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. കൊലപാതകത്തിന് ശേഷം മൃതദേഹം കാട്ടില്‍ ഉപോക്ഷിക്കുകയായിരുന്നെന്ന് ഇളയ സഹോദരന്‍ കുറ്റസമ്മതമൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

   Also Read-CPM-CPI Clash | കാലടിയില്‍ രണ്ട് CPI പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; ഒന്‍പത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
   Published by:Jayashankar AV
   First published: