• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നെയ്യാറ്റിൻകരയിൽ ട്രാൻസ്ജെൻഡർക്ക് ക്രൂരമർദ്ദനം; മദ്യപസംഘം അഴിഞ്ഞാടിയത് പൊലീസ് നോക്കി നിൽക്കെ

അക്രമി സംഘത്തിൽ ഉൾപ്പെട്ട ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

news18-malayalam
Updated: September 13, 2019, 9:21 PM IST
നെയ്യാറ്റിൻകരയിൽ ട്രാൻസ്ജെൻഡർക്ക് ക്രൂരമർദ്ദനം; മദ്യപസംഘം അഴിഞ്ഞാടിയത് പൊലീസ് നോക്കി നിൽക്കെ
news18
  • Share this:
തിരുവനന്തപുരം: നെയ്യാറ്റികരയിൽ ട്രാൻസ്ജെൻഡറിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആലുംമൂടിന് സമീപം വ്യാഴാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.

ബിയർ കുപ്പിയും കല്ലും കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ട്രാൻസ്ജെൻഡറെ നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽ ഉൾപ്പെട്ട ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

പൊലീസുകാരും സ്റ്റുഡന്റ്  പൊലീസ് കേഡറ്റുകളും നേക്കി നിൽക്കെയാണ് മദ്യപസംഘം അഴിഞ്ഞാടിയത്. തന്നെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചയാളുടെ  ബൈക്കിന്റെ ഹെഡ് ലൈറ്റ് ട്രാൻസ്ജെൻഡർ യുവാവ്  അടിച്ചു പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

Also Read സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...