നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രഷറി തട്ടിപ്പ്: തട്ടിയെടുത്ത പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക്; ബിജുലാലിനെ മറ്റാരെങ്കിലും സഹായിച്ചോയെന്നും അന്വേഷണം

  ട്രഷറി തട്ടിപ്പ്: തട്ടിയെടുത്ത പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക്; ബിജുലാലിനെ മറ്റാരെങ്കിലും സഹായിച്ചോയെന്നും അന്വേഷണം

  ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്.

  ബിജുലാൽ

  ബിജുലാൽ

  • Share this:


   തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്നും ത‌ട്ടിയെടുത്ത പണം സീനിയർ അക്കൗണ്ടന്റായ ബിജു ലാൽ 5 അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പ്രഥമിക പരിശോധനയിൽ കണ്ടെത്തി. ബിജു ലാലിന്റെ തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും.

   തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തൻ്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ളതാണ്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിൻ്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി.
   TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]

   ബിജുലാൽ നെരത്തെ ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായാണ് ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെൻ്ററിൻ്റെയും സഹായം തേടുന്നത്. . ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻ്റ് സെൽ വിരമിച്ച ഉദ്യോഗസ്ഥൻ്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.

   പണം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു.

   Published by:Aneesh Anirudhan
   First published:
   )}