HOME /NEWS /Crime / Treasury Fraud| ട്രഷറിയിലെ രണ്ട് കോടി രൂപ തട്ടിയെടുത്ത കേസ്; ബിജുലാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

Treasury Fraud| ട്രഷറിയിലെ രണ്ട് കോടി രൂപ തട്ടിയെടുത്ത കേസ്; ബിജുലാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

ബിജുലാൽ

ബിജുലാൽ

സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് താൻ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ

  • Share this:

    തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്‍ന്‍റ് എം ബിജുലാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ നൽകിയ ജാമ്യ അപേക്ഷയിൽ പരാമർശിക്കുന്നു.

    ജാമ്യ ഹർജികൾ നേരിട്ട് ഫയൽ ചെയ്യണമെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജാമ്യ ഹർജി കോടതി മടക്കിയിരുന്നു. ജാമ്യ അപേക്ഷയിൽ കോടതി ഈ മാസം 13 ന് വാദം പരിഗണിക്കും. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‍വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗകളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്.

    TRENDING:COVID 19 | ഇന്ന് സ്ഥിരീകരിച്ചത് 1083 പേര്‍ക്ക്; 1021 പേര്‍ രോഗമുക്തി നേടി[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

    പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം ബിജുവിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ സിമിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷം സിമിക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ മാത്രം അറസ്റ്റിലേക്ക് കടക്കാമെന്നാണ് ആലോചന.

    First published:

    Tags: Bank Fraud, Treasuries in kerala