Actress Attack Case | നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി

വിചാരണയ്ക്ക് മൂന്നു മാസംകൂടി വേണമെന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 1, 2020, 10:58 AM IST
Actress Attack Case | നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി
ഫയൽ ചിത്രം
  • Share this:
ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി. മൂന്നുമാസംകൂടി വേണമെന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.  എന്നാൽ കോവിഡ് മൂലം  വിചാരണ നടപടികൾ തടസപ്പെട്ടു. ഈ സാഹചര്യത്തിലാണ്  ജഡ്ജി ഹണി വർഗീസ് കൂടുതൽ സമയം തേടിയയത്.

കേസ് നാലാം തിയതി പരിഗണിക്കും. നിലവിൽ ആക്രമണത്തിനിരയായ നടിയുടെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ വിചാരണ നടപടികൾ ആരംഭിക്കും.

TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
പല തവണ പ്രതികൾ മേൽക്കോടതികളിലടക്കം ഹർജി നൽകിയതിനാൽ കേസിന്‍റെ വിചാരണ രണ്ടരവർഷത്തോളം വൈകിയാണ് തുടങ്ങിയത്. ഇതിനിടെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹർജി നൽകി, കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ വിചാരണക്കോടതി ജഡ്ജിയായി നിയമിച്ചത്.
Published by: Aneesh Anirudhan
First published: August 1, 2020, 10:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading