• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബീഡി വാങ്ങി നൽകിയില്ല; പൊലീസുകാരനെ പ്രതി വിലങ്ങുകൊണ്ട് മർദ്ദിച്ചു

വിലങ്ങുവെച്ച് കഴുത്തിന് ഇടിയേറ്റ പൊലീസുകാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

news18-malayalam
Updated: September 19, 2019, 8:25 AM IST
ബീഡി വാങ്ങി നൽകിയില്ല; പൊലീസുകാരനെ പ്രതി വിലങ്ങുകൊണ്ട് മർദ്ദിച്ചു
representation
  • Share this:
തിരുവനന്തപുരം: ബീഡി വാങ്ങി നൽകാത്തതിന് പ്രതി വിലങ്ങുകൊണ്ട് പൊലീസുകാരനെ മർദ്ദിച്ചു. കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുമ്പോഴാണ് സംഭവം. വിലങ്ങുവെച്ച് കഴുത്തിന് ഇടിയേറ്റ പൊലീസുകാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദാവനം എ.ആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനായ നന്ദകുമാറിനാണ് പരിക്കേറ്റത്. കാഞ്ഞിരംകുളം സ്വദേശി ഷിബുവാണ് നന്ദകുമാറിനെ മർദ്ദിച്ചത്.

കൊച്ചിൻ ഷിപ്പ് യാർഡിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയി; പൊലീസ് അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഷിബുവിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. തിരികെ ജയിലിലേക്ക് പോകുമ്പോഴാണ് ബീഡി വാങ്ങി നൽകാൻ ഷിബു ആവശ്യപ്പെട്ടത്. എന്നാൽ നന്ദകുമാർ വിസമ്മതിക്കുകയായിരുന്നു. ഉടൻതന്നെ വിലങ്ങ് ഉപയോഗിച്ച് നന്ദകുമാറിനെ കഴുത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
First published: September 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...