• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു

Murder Case | ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു

സംശയ രോഗത്തിന്റെ പേരിൽ ഭാര്യയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കടുത്ത മാനസിക വിഭ്രാന്തി നേരിടുന്നത്.

Crime News

Crime News

  • Share this:
    തിരുവനന്തപുരം: സംശയരോഗത്തിൻ്റെ പേരില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ(Murder) പ്രതിയ്ക്ക് കടുത്ത മാനസിക വിഭ്രാന്തി(Mentally ill) കാരണം കേസിൻ്റെ വിചാരണ(Trial) മാറ്റി വച്ചു. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി ശശികലയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ലാലു എന്ന രാജൻ്റെ വിചാരണയാണ് തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എൻ.അജിത് കുമാർ  മാറ്റി വച്ചത്.

    പൂജപ്പുര സെന്‍ട്രല്‍ ജയിലിലുളള പ്രതിയ്ക്ക് കടുത്ത മാനസിക വിഭ്രാന്തി ഉണ്ടെന്നും ചികിത്സ നല്‍കണമെന്നും ജയില്‍ ഡോക്ടര്‍ രണ്ട് വര്‍ഷത്തിന് മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം കേസ് രേഖകളില്‍ ഉണ്ടായിരുന്നെങ്കിലും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കേസ് വിചാരണ ദിവസം രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയക്ക് മാനസിക രോഗ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍ പെട്ടത്.

    മാനസിക രോഗികള്‍ വിചാരണ നേരിടാന്‍ പാടില്ലെന്നാണ് നിലവിലെ ചട്ടം. ഇക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ രോഗം ഭേദമായ ശേഷം വിചാരണ നേരിട്ടാൽ മതി എന്ന് കോടതി ഉത്തരവിടുകയായിരുന്നു.2018 ആഗസ്റ്റ്  20 നാണ് പ്രതി സ്വന്തം ഭാര്യയെ 15 ഉം 13 ഉം വയസ്സുളള മക്കളുടെ കണ്‍ മുന്നിലിട്ട് സംശയരോഗത്തിന്റെ പേരില്‍ കുത്തി കൊലപ്പെടുത്തിയത്.

    Also Read-Child molester arrested മിഠായി നൽകി 10 വയസ്സുകാരിയെ നാലുമാസമായി പീഡിപ്പിച്ച 74 കാരനായ പലചരക്ക് കടക്കാരൻ അറസ്റ്റിൽ 

    ശശികലയുടെ അടി വയറ്റില്‍ ആഴത്തിലേറ്റ മൂന്ന് കുത്തുകളാണ് മരണത്തിന് കാരണമായത്. പ്രതി ഇപ്പോഴും മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രോസിക്യൂഷന് വേണ്ടി എം.സലാഹുദീന്‍ ഹാജരായി.

    Rape Case | ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരന് ആറു വര്‍ഷം തടവും പിഴയും

    ഒറ്റപ്പാലത്ത് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

    പിഴ തുക പെൺക്കുട്ടിയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അൻപതിനായിരം രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിയ്ക്കണം.

    Also Read-നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി

    2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതി റിമാൻ്റിലാണ്. കേസിൽ പെൺകുട്ടിയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് നിഷ ഹാജരായി. ഒറ്റപ്പാലം പൊലീസാണ് കേസന്വേഷിച്ചത്.
    Published by:Jayesh Krishnan
    First published: