• HOME
  • »
  • NEWS
  • »
  • crime
  • »
  • Fraud Case | വ്യാജ ബില്ലുണ്ടാക്കി ട്രഷറിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

Fraud Case | വ്യാജ ബില്ലുണ്ടാക്കി ട്രഷറിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

സംഭവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.

  • Last Updated :
  • Share this:
    കൊച്ചി: വ്യാജ ബില്ലുകള്‍ (fake bill) ഉണ്ടാക്കി ട്രഷറിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച രണ്ടു അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ശ്രീകുമാരി ടി, ലക്ചറര്‍ ഹാരിസ് ചെറാപ്പുറത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

    ഇവര്‍ നടത്താത്ത പരിപാടിയുടെ പേരില്‍ വ്യാജ ബില്ലുണ്ടാക്കി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ശ്രീകുമാരി എറണാകുളം ഡയറ്റിലെ പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയത്. അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ ചിലവിനായുള്ള പണമാണ് ഇവര്‍ ആവശ്യപ്പെട്ടത്. സെമിനാറിന്റെ ഹാജര്‍ വിവരങ്ങളും ഇവര്‍ കൈമാറിയിരുന്നു.

    ഹാരിസ് ചെറാപ്പുറത്ത് നിലവില്‍ പാലക്കാട് ഡയറ്റിലാണ് ജോലി ചെയ്യുന്നത്. ഡയറ്റിലെ വിവിധ പരിപാടികള്‍ക്കായി അനുവദിച്ച ഫണ്ടിലും ഇവര്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.

    ബസിൽ മദ്യക്കുപ്പി; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച KSRTC സ്വിഫ്റ്റ് ഡ്രൈവറെ നാട്ടുകാർ വണ്ടി തടഞ്ഞ് പോലീസിന് കൈമാറി

    സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ അപകട പരമ്പരകൾ സൃഷ്ടിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് (KSRTC Swift Bus). ബെംഗളൂരുവിൽ നിന്ന് ബോഡി നിർമിച്ച ശേഷം കെഎസ്ആർടിസിക്ക് കൈമാറാൻ എത്തുന്ന വഴിക്കാണ് അപകട പരമ്പരകൾ അരങ്ങേറിയത്. പാറശാലയിൽ നിന്നും അമരവിളയിൽ എത്തുന്നതിനിടയിൽ മാത്രം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നാലോളം വാഹനങ്ങളിലാണ് ബസ് ഇടിച്ചത്. തിരുവനന്തപുരത്തേക്ക് ബസ് എത്തിക്കാൻ കരാർ‌ എടുത്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ബസ് ഒ‍ാടിച്ചിരുന്നത്. അമിതവേഗത്തിൽ ബസ് ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ച ബസ് നാട്ടുകാർ തടയുകയും ഡ്രൈവറെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അപകടത്തിൽ യാത്രികർക്ക് നിസാരമായി പരിക്കേറ്റു.

    ബസ് ഓടിച്ചിരുന്നയാളും ഇയാളുടെ സഹായിയും മദ്യലഹരിയിൽ ആയിരുന്നതായി യാത്രക്കാർ പറയുന്നു. അമരവിള താന്നിമൂട്ടിൽ പാറശാല സ്വദേശി ദീപുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ ഇടിച്ച നിർത്താതെ പോയ ബസ്സിനെ പിന്തുടർന്ന് അമരവിള ചെക്പോസ്റ്റിൽ വെച്ച് തടയുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി ചെക്ക്പോസ്റ്റിനുള്ളിലേക്ക് ബസ് കയറ്റിയിട്ട് നടത്തിയ പരിശോധനയിൽ ബസ്സിന്റെ ക്യാബിനിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും കണ്ടെടുക്കുകയും ചെയ്തു.

    റോഡിൽ ഒ‍ാടുന്ന വാഹനങ്ങൾക്ക് രജിട്രേഷൻ നമ്പർ അടക്കം നിർബന്ധമായിട്ടും അപകടം സൃഷ്ടിച്ച കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലുള്ള ബസിൽ ഇത്തരത്തിലുള്ള ഒരു രേഖകളും ഉണ്ടായിരുന്നില്ല. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ബെംഗളൂരു സ്വദേശിയായ ഡ്രൈവർ മുനിയപ്പ രാമസ്വാമിയെ (32) പോലീസ് കസ്റ്റഡിയിൽ എടുത്ത് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. അലക്ഷ്യമായി വാഹനം ഒ‍ാടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ബസ് വിട്ടുനൽകുകയും ചെയ്തു.
    Published by:Jayashankar Av
    First published: