• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു

Murder | പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ(Trinamool Congress  councillor) വെടിവെച്ച് കൊലപ്പെടുത്തി(Shot Dead). പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റി തൃണമൂല്‍ കൗണ്‍സിലര്‍ അനുപം ദത്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

  അഗര്‍പാരയിലെ നോര്‍ത്ത് സ്റ്റേഷന്‍ റോഡില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് പരിചയക്കാരനോട് സംസാരിക്കുന്നതിനിടെ കൊലയാളി പിറകിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

  സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍  ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശംഭുനാഥ് പണ്ഡിറ്റ് എന്ന വാടക കൊലയളിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ അറിയിച്ചു.

  Also Read-Fisherman Attacked| കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; വലതുകാൽ അറ്റുതൂങ്ങിയ നിലയിൽ

  തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചു.

  Sexual Abuse | നടുറോഡിൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

  ഭോപ്പാൽ: പട്ടാപ്പകൽ നടുറോഡിൽ യുവതികളെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു (Sexual Assault). സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ (Madhyapradesh) അലിരാജ്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ പകർത്തിയതിന് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുന്നു. “വീഡിയോ ചിത്രീകരിച്ച ആളെയും അത് സോഷ്യൽ മീഡിയ വഴി വൈറലാക്കിയ മറ്റൊരാളെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ, സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് പ്രതികളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”അലിരാജ്പൂർ പോലീസ് സൂപ്രണ്ട് മനോജ് സിംഗ് പിടിഐയോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കസ്റ്റഡിയിലുള്ളവരും ഗോത്രവർഗത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

  Also Read-Rape case | പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത സംഭവം; പ്രതിക്ക് 25 വർഷം കഠിനതടവ്

  20 വയസ് പ്രായം തോന്നിക്കുന്ന യുവാക്കളാണ് തിരക്കേറിയ തെരുവിലൂടെ നടന്നുപോയ യുവതികളെ ബലമായി കടന്നുപിടിക്കുകയും മാറിടത്തിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തത്. അതിക്രമത്തെ തുടർന്ന് യുവതികൾ ഉച്ചത്തിൽ നിലവിളിച്ചപ്പോഴാണ് ഇവരെ ബലമായി ചുംബിച്ചത്. ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, 'അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരം മൂവർക്കും എതിരെ കേസെടുത്തതായി സിംഗ് പറഞ്ഞു. “അക്രമത്തിന് ഇരയായ സ്ത്രീകളിൽ ആരും തന്നെ ഞങ്ങൾക്ക് പരാതി നൽകിയിട്ടില്ല. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ നടപടി സ്വീകരിച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read-Sexual Harassment| സാരി ഉടുപ്പിക്കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും പരാതി

  ഭോപ്പാലിൽ നിന്ന് 392 കിലോമീറ്റർ അകലെ, ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ വാൾപൂർ പ്രദേശത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഈ വീഡിയോ ചിത്രീകരിച്ചയാളെയും ശനിയാഴ്ച വൈറലാക്കിയ മറ്റൊരാളെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തതായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വീഡിയോ വെള്ളിയാഴ്ച ചിത്രീകരിച്ചതാണെന്ന് അലിരാജ്പൂരിൽ നിന്നുള്ള ചില നാട്ടുകാർ പറഞ്ഞു. ആദിവാസികളുടെ ഉത്സവമായ ഭഗോരിയയിൽ പങ്കെടുക്കാൻ വാൾപൂർ സന്ദർശിക്കുന്നതിനിടെയാണ് യുവതികൾ അതിക്രമത്തിന് ഇരയായതെന്നും പറയപ്പെടുന്നു.
  Published by:Jayesh Krishnan
  First published: