തിരുവനന്തപുരം: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ ത്രിപുര സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ലോകാരോഗ്യ സംഘടനയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പറ്റിക്കുകയായിരുന്നു. ഇതിനു പിന്നാലെ വാട്സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്ന പേരില്‍ 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കയായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ച് പരസ്യം നല്കുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങല്‍ കരസ്ഥമാക്കി അവരുമായി നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി.
Also read-സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ
ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്ന് എ.സി.പി കരുണാകരന്റെ മേല്‍നോട്ടത്തിലാണ് പ്രതികളെ ത്രിപുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.